അഫ്ഗാനില്‍ നിന്ന് 168 പേരെ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹിഃ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന 168 പേരെ ഒഴിപ്പിച്ചു. ഇവരില്‍ 107 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്‍റ് അംഗങ്ങളും അഫ്ഗാന്‍ പൗരന്മാരുമാണു മറ്റുള്ളവര്‍. വ്യോമസേനയുടെ C17 എന്ന പ്രത്യേക പാസഞ്ചര്‍ ഫ്ലൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. ഇന്നു പുലര്‍ച്ചെ കാബൂളില്‍ നിന്നു ടേക്ക് ഓഫ് ചെയ്ത വിമാനം രാവിലെ ഒന്‍പതു മണിയോടെ ഗസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്താവളത്തില്‍ ഇറങ്ങി.

താലിബാന്‍ ഭരണകൂടത്തിന്‍റെ അനുമതിയോടെ ഇന്നു പുലര്‍ച്ചെ രണ്ടു വിമാനങ്ങളിലായി 222 പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കു പുറമേ നേപ്പാള്‍, ദോഹ, തജാഖിസ്ഥാന്‍ എന്നിവിടങ്ങളിലുള്ള പൗരന്മാരും ഈ വിമാനങ്ങളിലുണ്ടായിരുന്നു. ഓരോ ദിവസവും രണ്ട് വിമാനങ്ങള്‍ വീതം കാബൂളില്‍ നിന്നു സര്‍വീസ് നടത്താന്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കി. ഇനിയും ആയിരത്തിലധികം ഇന്ത്യക്കാര്‍ അഫ്‌ഗാനിസ്ഥാനിലുണ്ടെന്നാണ് അറിയുന്നത്.

Related posts

Leave a Comment