അടുത്ത ജന്മത്തിൽ എനിക്ക് അദ്ദേഹത്തിന്റെ ഭാര്യ ആകണം; അനുശ്രീയുടെ സ്വപ്ന പുരുഷൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ കൂടി വളരെ പെട്ടന്നാണ് താരം ആരാധകരുടെ ശ്രദ്ധ നേടിയത്. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദിന്റെ നായിക ആയാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റംകുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ നാടൻ വേഷത്തിൽ എത്തിയ ഗ്രാമീണ പെൺകുട്ടിയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. നാടൻ പെൺകുട്ടിയുടെ എല്ലാ ലക്ഷണങ്ങളും ഒതുങ്ങായ അനുശ്രീ വളരെ വേഗം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷവും അനുശ്രീയെ തേടിയെത്തിയത് നാടൻ വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ നമ്മുടെ വീട്ടിലെ കുട്ടി എന്ന ഒരു പരിഗണന ആണ് അനുശ്രീയ്ക്ക് ആരാധകർ നൽകിയിരുന്നത്. എന്നാൽ അതിനു ശേഷം താരം മോഡേൺ വേഷങ്ങളിൽ സിനിമയിൽ എത്തിയതോടെ ആരാധകരും മുഖം ചുളിക്കാൻ തുടങ്ങി. ഇതിഹാസ എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ മോഡേൺ പെൺകുട്ടിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നാടൻ വേഷങ്ങൾ മാത്രമല്ല കുറച്ച് മോഡേൺ വേഷങ്ങളും തനിക്ക് ചേരുമെന്ന് താരം തെളിയിച്ചിരുന്നു.
ലോക്ക്ഡൌൺ സമയത്ത് സോഷ്യൽ മീഡിയയിൽ അനുശ്രീ ഏറെ സജീവം ആയിരുന്നു. അനുശ്രീ നടത്തിയ ഫോട്ടോ ഷൂട്ടുകൾ എല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഓരോ ദിവസവും അനുശ്രീ ഓരോ ഗെറ്റപ്പിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ താരത്തിന് വിമർശകരും ഉയർന്നിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ ഉള്ള ചിത്രം പങ്കുവച്ചപ്പോൾ ഒക്കെ വലിയ രീതിയിൽ ഉള്ള വിമർശനം ആണ് താരത്തെ തേടിയെത്തിയത്. എന്നാൽ അതൊന്നും താരം വക വെയ്ക്കാതെ ആണ് മുന്നോട്ട് പോയതും. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അനുശ്രീ പറഞ്ഞ ചില കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്ത ജന്മത്തിൽ ആരാകണം എന്ന ചോദ്യത്തിന് ആണ് അനുശ്രീ വ്യത്യസ്തമായ മറുപടി നൽകിയത്. അടുത്ത ജന്മത്തിൽ എനിക്ക് ജ്യോതിക ആകണം എന്നാണ് ആദ്യം താരം പറഞ്ഞത്. കാരണം സൂര്യയെ ഭർത്താവായി ലഭിക്കുമല്ലോ എന്ന്. എന്നാൽ അടുത്ത ജന്മത്തിൽ സൂര്യ ജ്യോതികയെ വിവാഹം കഴിച്ചില്ലങ്കിലോ, അത് കൊണ്ട് എനിക്ക് സൂര്യയുടെ ഭാര്യയായി ജനിച്ചാൽ മതി എന്നാണ് താരം നൽകിയ മറുപടി. സൂര്യയെ താൻ അത്രയേറെ ആരാധിക്കുന്നുണ്ട് എന്നും സൂര്യയും ജ്യോതികയും എന്നും എന്റെ ഇഷ്ട്ട ദമ്പതികൾ ആണെന്നുമാണ് അനുശ്രീ പറഞ്ഞത്. കേരളത്തിൽ സൂര്യ വരുന്ന പരിപാടികൾക്ക് ഒക്കെ സൂര്യ ഫാൻസ്‌ തന്നെ വിളിക്കാറുണ്ടെന്നും അതിനു ഒക്കെ ഞാൻ പങ്കെടുക്കാറുണ്ടെന്നുമാണ് അനുശ്രീ പറഞ്ഞത്.

Related posts

Leave a Comment