‘ഞാൻ സമരത്തിനൊപ്പമാണ്’ ; എറണാകുളത്തെ കോൺഗ്രസ് സമരത്തിന് പിന്തുണയുമായി സിനിമാതാരം ജിനോ ജോൺ

കൊച്ചി : ഇന്നലെ വിലവർധനവിനെതിരെ എറണാകുളത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിനിടയിൽ സിനിമാതാരം ജോജു ജോർജ് ബോധപൂർവ്വമായ സംഘർഷം ഉണ്ടാക്കിയിരുന്നു.ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് പ്രതികരണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്.താൻ സമരത്തിനൊപ്പം ആണെന്നും സമരം ജനങ്ങൾക്ക് വേണ്ടി ആണെന്നും പ്രശസ്ത സിനിമാതാരം ജിനോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക്‌ കുറിപ്പ് വായിക്കാം

ഞാനുൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ സിനിമയുടെ ഷൂട്ടിംഗിനും, മറ്റുമായി കാലകാലങ്ങളിലായി പൊഴുവഴിയും,പൊതു സ്ഥലങ്ങളും, ഗവൺമെൻ്റ് ഓഫിസുകളും, ഗവൺമെൻ്റ് ആശുപത്രികളും, മറ്റും മിനുറ്റുകളോ, മണിക്കൂറുകളോ തടസ്സം സൃഷ്ടിച്ചും, പൊതുജനത്തിൻ്റെ ആ സമയത്തെ അവകാശങ്ങൾക്ക് കാലതാമസം സൃഷ്ടിച്ച് പല സിനിമകളുടെയും ചിത്രികരിച്ചിട്ടുണ്ട് .., അന്നൊന്നും ഘനിക്കപ്പെട്ട പൊതു ജനത്തിൻ്റെ സഞ്ചാരസ്വതന്ത്ര്യവും, മറ്റു അവകാശങ്ങളെയും വെച്ച് തട്ടിച്ച് നോക്കുമ്പോൾ ഇന്ന് എറണാകുളം നഗരത്തിൽ, ഈ രാജ്യത്തെയും, കേരളത്തിലെയും ഭൂരി വിഭാഗം ജനങ്ങളും നേരിടുന്ന ഇന്ധന വില വർദ്ദനവിനെതിരെ റോഡ് ഉപരോധിച്ച് നടന്ന സമരത്തിൽ പലർക്കും ബുദ്ധിമുട്ട് സംഭവിച്ചെങ്കിലും, ഞാൻ സമരത്തിനൊപ്പം ആണ്..!

ഷൂട്ടിംഗിനായി വഴി തടയുന്നതിനേക്കാൾ എത്രയോ വലിയ കാര്യത്തിനാണ് ,നമ്മുടെ സമൂഹം നിരന്തരം നേരിടുന്ന ഒരു വലിയ പ്രശ്നത്തിനെതിരെയാണ് ഇന്ന് റോഡ് സമരക്കാർ തടഞ്ഞത്..!
ഈ വഴി തടയൽ സമരം തെറ്റാന്ന് പറയുന്നവർ, ഡൽഹിയിൽ കർഷകർ ഒരു വർഷമായി നടത്തുന്ന ദേശിയ പാത ഉപരോധിച്ചുള്ള സമരവും തെറ്റാന്ന് പറയേണ്ടിവരും..!

അതു മാത്രമല്ല ഇതിനു മുൻപ് നമ്മുടെ സമൂഹവും, ജനങ്ങളും, നേരിട്ട പ്രശ്നങ്ങളിലുണ്ടായ എല്ലാ ഉപരോധസമരങ്ങളും, തെറ്റാന്ന് പറയേണ്ടി വരും…!
എല്ലാ സമരത്തിനും ഒരു വിഭാഗത്തിന് എന്നും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് .
പണ്ട് സ്വതന്ത്ര്യ സമര കാലത്തും നമ്മൾ ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്തപ്പോൾ ,അവരുടെയും, അവരെ അനുകൂലിക്കുന്നവരുടെയും സഞ്ചാരസ്വാതന്ത്ര്യം നിക്ഷേധിച്ചിരുന്നു.. അതിനും രണ്ട് തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അഭിപ്രായങ്ങളിൽ ചെവികൊടുക്കാതെ സമരം ചെയ്തതു കൊണ്ടാണ് നമുക്കിന്ന് ഈ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യ വരെ കിട്ടിയതെന്ന് ആരും മറക്കാതിരുന്നാൽ മതി..!
എൻ്റെ അഭിപ്രായത്തിൽ ജനകീയ പ്രശ്നങ്ങളിൽ ആരും എതിർത്താലും സമരം ചെയ്യേണ്ടിടത്ത് സമരം ചെയ്യണം. ഉപരോധിക്കേണ്ടിടത്ത് ഉപരോധിക്കണം, വഴി തടയേണ്ടിടത്ത് വഴി തടയണം…!
അതിലുള്ള തെറ്റും ശെരിയും, വേർതിരിക്കുന്നവർ സ്വന്തം കാര്യം മാത്രം നോക്കുന്നവരായിരിക്കും..!

Related posts

Leave a Comment