Connect with us
48 birthday
top banner (1)

Featured

ഞാൻ വൃദ്ധനല്ല, വിരമിച്ചിട്ടില്ല: പവാർ

Avatar

Published

on

മുംബൈ: താൻ ക്ഷീണിതനോ വിരമിച്ചവനോ വൃദ്ധനോ അല്ലെന്നു ശരദ് പവാർ. ഞാനാണ് എൻസിപിയുടെ അധ്യക്ഷൻ. എനിക്ക് ഇതുവരെ പ്രായമായിട്ടില്ല. താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മന്ത്രി സ്ഥാനമൊന്നും വഹിച്ചിട്ടില്ല. എന്നോട് വിരമിക്കാൻ പറയാൻ അവർ ആരാണ്. എനിക്ക് ഇപ്പോഴും ജോലി ചെയ്യാൻ കഴിയുമെന്നും പവാർ വ്യക്തമാക്കി.
ശരദ് പവാർ വിരമിക്കാൻ സമയമായെന്നും ഇനി മതിയാക്കിക്കൂടെ എന്നും കഴിഞ്ഞ ദിവസം അനന്തിരവനും വിമത നേതാവുമായ അജിത് പവാർ ചോദിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് പവാർ നടത്തിയത്. എൻസിപിയുടെ ഭരണം തനിക്ക് കൈമാറണമെന്നും അജിത് പവാർ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻസിപി അധ്യക്ഷന്റെ പ്രതികരണം. പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളുടെ നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണെന്നും ശരത് പവാർ പറഞ്ഞു. കഴിഞ്ഞയാഴ്ച അജിത് പവാറും സംഘവും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതോടെ പാർട്ടിയിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിന് മുമ്പ് മുമ്പ് പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് അജിത് പവാർ പാർട്ടി പിളർത്തിയത്.
പ്രഫുൽ പട്ടേൽ എൻസിപിയുടെ അധ്യക്ഷനായി തന്റെ പേര് നിർദ്ദേശിച്ചതായും അതിനെ തുടർന്നാണ് താൻ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശരദ് പവാർ പറഞ്ഞു. അജിത് പവാറും വിമത നേതാക്കളായ പ്രഫുൽ പട്ടേലും ഛഗൻ ഭുജ്ബലും തനിക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിർദ്ദേശപ്രകാരമാണ്. തന്റെ അനന്തരവനെ മഹാരാഷ്ട്രയിൽ നാല് തവണ ഉപമുഖ്യമന്ത്രിയാക്കി. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങൾ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപി വംശീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു എന്ന അജിത് പവാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജോയിയുടെ മരണം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം സംസ്ഥാനത്തെ മാലിന്യ പ്രശ്നം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ അതിനെ പരിഹസിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ നടത്തിയിട്ടില്ല. മാലിന്യം സംസ്കരിക്കാൻ വ്യക്തമായ നടപടിക്രമങ്ങൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ജോയിയെ കാണാതായതുമായി ബന്ധപ്പെട്ട് എത്ര ടൺ മാലിന്യമാണ് അവിടെനിന്നും നീക്കിയത്. റെയില്‍വെയും കോര്‍പ്പറേഷനും തമ്മിലുള്ള സംഘർഷം പരിഹരിക്കേണ്ടത് സർക്കാരാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടിക്രമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്തത് സമ്പൂർണ പരാജയമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

Published

on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. ശനിയാഴ്ചയാണ് ജോയിയെ കാണാതായത്.

48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട്ടിൽ നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 3 ജില്ലകളിൽ റെഡ് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല

Advertisement
inner ad

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured