Connect with us
48 birthday
top banner (1)

Kerala

ജലവൈദ്യുത പദ്ധതികള്‍: വായ്പ എടുക്കാനൊരുങ്ങി കെഎസ്ഇബി

Avatar

Published

on

തിരുവനന്തപുരം: പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികളടക്കം ജലവൈദ്യുത മേഖലയിലെ പുതിയ ചുവടുവെപ്പുകള്‍ക്ക് ധനപ്രതിസന്ധി തടസ്സമാകാതിരിക്കാന്‍ ശ്രമം. വായ്പയെടുത്തല്ലാതെ ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാകാത്ത സാഹചര്യത്തില്‍ ലോക ബാങ്ക് ഉള്‍പ്പെടെ വിവിധ ഏജന്‍സികളെ കെ.എസ്.ഇ.ബി സമീപിച്ചിട്ടുണ്ട്.

ആഭ്യന്തര വൈദ്യുതി ഉല്‍പാദനസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് നിര്‍മാണഘട്ടത്തിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സാധ്യമായ ഇടങ്ങളില്‍ പുതിയതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും നീക്കം തുടങ്ങിയത്.

Advertisement
inner ad

വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം വെള്ളം ഉയരത്തിലെ റിസര്‍വോയറിലേക്ക് പമ്പ് ചെയ്ത് സൂക്ഷിച്ച് പീക്ക് സമയങ്ങളില്‍ വീണ്ടും ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികള്‍ ഒമ്പതിടങ്ങളില്‍ നടപ്പാക്കാനാണ് പദ്ധതി.

കക്കയം (900 മെഗാവാട്ട്), ഇടുക്കി (700 മെഗാവാട്ട്), പള്ളിവാസല്‍ (600 മെഗാവാട്ട്), അമൃത പമ്പ (300 മെഗാവാട്ട്), അപ്പര്‍ ചാലിയാര്‍ (360 മെഗാവാട്ട്), മറയൂര്‍ (160 മെഗാവാട്ട്), മുതിരപ്പുഴ, പൊരിങ്ങല്‍ (100 മെഗാവാട്ട് വീതം), മഞ്ഞപ്പാറ (30 മെഗാവാട്ട്) എന്നിവയാണിവ. ഇതില്‍ മുതിരപ്പുഴ, മഞ്ഞപ്പാറ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തുടര്‍നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പര്യാപ്തമായ നിലയിലല്ല കെ.എസ്.ഇ.ബിയുടേയും സര്‍ക്കാറിന്റേയും സാമ്പത്തിക സ്ഥിതി.

Advertisement
inner ad

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നടത്തിയ പഠനങ്ങളിലും ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കും പമ്പ്ഡ് സ്‌റ്റോറേജുകള്‍ക്കും അനുകൂലമായ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് ബാധകമാവുന്ന കരട് നയം ഊര്‍ജ വകുപ്പ് പരിശോധിച്ചുവരുകയുമാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികളിലേക്ക് ശ്രദ്ധ നല്‍കാന്‍ കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured