അവിഹിത ബന്ധമുണ്ടോയെന്ന് സംശയം : ഭാര്യയുടെ സ്വകാര്യഭാഗങ്ങൾ സൂചി കൊണ്ട് തുന്നി ചേർത്ത് ഭർത്താവ്

മധ്യപ്രദേശിലെ സിഗ്രൗളി ജില്ലയിലാണ് സംഭവം. അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യഭാഗങ്ങൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നി ചേർത്തെന്നാണ് പരാതി. ഭാര്യയ്ക്ക് ഇതേ ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തർക്കം പതിവായിരുന്നു. തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യഭാഗങ്ങൾ സൂചിയും നൂലും ഉപയോഗിച്ച് തയ്ച്ചു എന്നാണ് പോലീസ് പറയുന്നത്. മെഡിക്കൽ റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഭർത്താവ് ഇപ്പോൾ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു എന്ന് പോലീസ് അറിയിച്ചു

Related posts

Leave a Comment