ജോളിയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ് കോടതിയില്‍

കോഴിക്കോട്: കൂടത്തായി കൊലക്കേസുകളില്‍ പ്രതിയായ ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹരജി നല്‍കി. ജോളി റിമാന്റില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നും ഹരജിയില്‍ പറയുന്നു. ഇത്തരം മനോനിലയുള്ള ഒരാള്‍ക്കൊപ്പം കഴിയാന്‍ ബുദ്ധിമുട്ടാണെന്നും തന്റെ ജീവന്‍ സംരക്ഷിക്കണമെന്നും ഷാജു ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment