Connect with us
48 birthday
top banner (1)

crime

വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്റില്‍

Avatar

Published

on

തിരുവനന്തപുരം :കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍, ഭര്‍ത്താവ് റിമാന്റില്‍. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചര്‍ ചികിത്സ നല്‍കിയതുമൊക്കെ അന്വേഷണ പരിധിയിലാണ്.

ചൊവാഴ്ച വൈകീട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവര്‍ക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിനുണ്ടായതും വലിയ വീഴ്ചയാണ്.ജില്ലയില്‍ അക്യുപങ്ചര്‍ രീതിയില്‍ വീട്ടില്‍ പ്രസവങ്ങള്‍ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നല്‍കിയിട്ടും പൊലീസ് അവഗണിച്ചു. ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് ഷമീറയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അറിഞ്ഞ് പൊലീസ് വീട്ടില്‍ എത്തുന്നതും ഒന്നും ചെയ്യാതെ മടങ്ങുന്നതും.

Advertisement
inner ad

തിരുവനന്തപുരം ജില്ലയില്‍ അശാസ്ത്രീയമായ രീതിയില്‍ വീടുകളില്‍ പ്രസവം നടക്കുന്നുണ്ടെന്ന വിവരം ആരോഗ്യവകുപ്പിന് നേരത്തെ തന്നെ കിട്ടിയിരുന്നു. ആശുപത്രികളില്‍ പോകാന്‍ ചിലര്‍ ആദ്യം മടിച്ചാലും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുന്നതോടെ ഒട്ടുമിക്കവരും ചികിത്സയ്ക്ക് തയാറാകും. ചുരുക്കം ചിലര്‍ കടുംപിടുത്തം തുടരും. നവംബര്‍, ഡിസംബര്‍ മാസങ്ങളായി നഗരാതിര്‍ത്തിയില്‍ തന്നെ രണ്ട് വീടുകളില്‍ പ്രസവം നടന്നിരുന്നു. അക്യുപങ്ചര്‍ രീതിയിലായിരുന്നു ഈ പ്രസവങ്ങള്‍. ഗ്രാമീണമേഖലകളിലും ചില കേസുകള്‍ കണ്ടെത്തി.

അശാസ്ത്രീയമായ രീതിയില്‍ ഇങ്ങനെ പ്രസവമെടുക്കുന്ന സ്ഥാപനത്തെ കുറിചുളള വിവരം ഉള്‍പ്പെടുത്തി ഡിസംബറില്‍ എസ്.പിക്ക് കത്ത് നല്‍കിയെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. പിന്നെ ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് സഹായമില്ലാതെ ഇത്തരം സ്ഥാപനങ്ങളെ തടയാനാകില്ല എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ ബലം പ്രയോഗിച്ച് ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടുപോകാനാകില്ലോ എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പേ വിവരം കിട്ടിയിട്ടും, നടപടി ഒന്നും ഉണ്ടായില്ല. ഇത്തരം കേന്ദ്രങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നാണ് ജില്ല ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

ഭർത്താവിന്റെ കൊടും ക്രൂരത; ഭാര്യയെ വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു

Published

on

ആന്ധ്രപ്രദേശില്‍ 35കാരിയെ കൊന്ന് വെട്ടി നുറുക്കി കുക്കറില്‍ വേവിച്ച് ആറ്റില്‍ എറിഞ്ഞു. വെങ്കട മാധവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. മാധവിയും ഗുരുമൂര്‍ത്തിയും വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുമായി ഗുരുമൂർത്തി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുടെ മാതാവ് ഇവരോടൊപ്പമായിരുന്നു താമസം. ജനുവരി 18നും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതിനു ശേഷം മാധവിയെ കാണാതായി. രണ്ട് ദിവസത്തിന് ശേഷം മാതാവ് പൊലീസില്‍ പരാതി നല്‍കി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊടും ക്രൂരത പുറത്താകുന്നത്.

Continue Reading

crime

യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Published

on

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെയാണ് (30) രാവിലെ പതിനൊന്നരയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ ഭർത്താവ് അഞ്ചരയോടെ അമ്പലത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്.

രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ കഠിനംകുളം പോലീസ് അന്വേഷിക്കുകയാണ്. യുവതിയുടെ സ്കൂട്ടറും സംഭവസ്ഥലത്തുനിന്നും കാണാതായി. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത് എന്നാണ് നിഗമനം.

Advertisement
inner ad
Continue Reading

crime

സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും

Published

on


കൊച്ചി: സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പ് സംഘം ജഡ്ജിയില്‍ നിന്ന് പണം തട്ടിയത്. വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Advertisement
inner ad

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. തുടര്‍ന്ന് പണം തട്ടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെടുത്തിയവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured