Pathanamthitta
റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

പത്തനംതിട്ട: റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസിലാണ് പത്തനംതിട്ട അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക മക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മക്കളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മനോജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
2014 ഡിസംബര്‍ 28ന് രാത്രിയാണ് പന്ത്രണ്ടും പതിനാലും വയസുണ്ടായിരുന്ന മക്കളുടെ മുന്നില്‍വച്ച് മനോജ് ഭാര്യ റീനയെ കൊലപ്പെടുത്തിയത്. ആശാവര്‍ക്കറായ ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ മനോജ് വഴക്കുണ്ടാക്കുക പതിവായിരുന്നു. റീനക്ക് വന്ന ഫോണ്‍കോളിനെ ചൊല്ലി സംഭവ ദിവസവും വഴക്കുണ്ടായി. റീനയും അമ്മയും ഭയന്നോടി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തുകയും മനോജിനെ വിളിച്ചു വരുത്തി പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും ചെയ്തു. വീട്ടിലെത്തിയതിന് പിന്നാലെ രാത്രി ഒരു മണിയോടെ വീണ്ടും തര്‍ക്കമുണ്ടായി.
ഇറങ്ങിയോടിയ റീനയെ മനോജ് ചുടുകട്ടയെടുത്തെറിഞ്ഞു. കൂടാതെ, വീല്‍സ്പാനര്‍ കൊണ്ടടിക്കുകയും തല ഓട്ടോറിക്ഷയുടെ കമ്പിയിലും തറയിലും ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റീന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മനോജിനെ ചെത്തോങ്കരയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
റാന്നി സി.ഐ ടി. രാജപ്പനാണ് അന്വേഷണം നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. റീനയുടെ അമ്മയും രണ്ട് മക്കളുമായിരുന്നു കേസിലെ ദൃക്‌സാക്ഷികള്‍. കേസിന്റെ വിചാരണ തുടങ്ങും മുമ്പ് 2020ല്‍ അമ്മ മരിച്ചു.
Kerala
പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാൻ സിപിഎം; ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാറിനെതിരെ നടപടിയുണ്ടാകും. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന.പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമോ തൊട്ടുമുന്‍പോ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് പത്മകുമാര്‍ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍.പാര്‍ട്ടിക്കെതിരെ പരസ്യമായി പറയുകയും, താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് പറയുകയും ചെയ്തത് പത്മകുമാറിന്റെ തന്ത്രമായാണ് സിപിഎം കരുതുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും പത്മകുമാറിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് സിപിഎം വൃത്തങ്ങള്‍ പറയുന്നു. അതേസമയം, പത്മകുമാര്‍ വീണ്ടും വിമത ശബ്ദം ഉയര്‍ത്തിയാല്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി പത്മകുമാറിനു തുറന്നുകൊടുക്കും.
Kerala
മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പമ്പ: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് നട തുറന്നത്. ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തിയുള്ള ദർശനത്തിന്റെ ട്രയലും ആരംഭിച്ചു.
മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10ന് നട അടയ്ക്കും.
Kannur
കനലാളുന്നു; സിപിഎമ്മിനകത്തെ അതൃപ്‌തി പൊട്ടിത്തെറിയിലേക്ക്

കണ്ണൂർ/പത്തനംതിട്ട: സിപിഎം സംസ്ഥാനസമ്മേളനം പിണറായി വിജയൻ്റെ പാർട്ടിയിലെ സമ്പൂർണാധിപത്യത്തെ അരക്കിട്ടുറപ്പിച്ച് സമാപിച്ചതിനു പിന്നാലെ പാർട്ടിക്കകത്ത് അസ്വസ്ഥതകൾ വളരുന്നു. പല നേതാക്കളും സിപിഎമ്മിനോട് ലാൽസലാം പറഞ്ഞൊഴിയാനുള്ള സന്നദ്ധത പരസ്യമായി തന്നെ പ്രകടിപ്പിച്ചു തുടങ്ങി.
സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുതിർന്ന നേതാവ് എ പദ്‌മകുമാർ തനിക്കെതിരേ പാർട്ടി നടപടിയെടുത്താൽ അതിനെ ഭയക്കുന്നില്ലെന്ന് ഇന്നലെ വ്യക്തമാക്കി.
50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്‌മകുമാർ പറഞ്ഞു. ചെറുപ്പക്കാർ വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവർ സംഘടനാരംഗത്ത് പ്രവർത്തിക്കാത്തവരാവരുത്. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചവർക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളതെന്ന് പദ്‌മകുമാർ പറയുന്നു. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല. 66ൽ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്‌മകുമാർ വ്യക്തമാക്കി.
അതൃപ്‌തി പരസ്യമാക്കി പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പദ്‌മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. സെക്രട്ടേറിയേറ്റിൽ സീനിയറായിട്ടും പി.ജയരാജനെ തഴഞ്ഞ് ജൂനിയർ ആയ എം.വി ജയരാജനെ ഉൾപ്പെടുത്തിയത് കണ്ണൂരിൽ സിപിഎമ്മിനകത്തുണ്ടാക്കിയ അസ്വസ്ഥ ചെറുതല്ല. ഇനി മൂന്നു വർഷ കാലാവധി കഴിഞ്ഞു വരുന്ന അടുത്ത സമ്മേളനത്തിൽ പി.ജയരാജന് 75 കഴിയും. അതിനാൽ അവസരവുമില്ല. അതേ സമയം പി.ജയരാജനുമായി ഇടഞ്ഞു നിൽക്കുന്ന ഇ.പി. ജയരാജനെ പ്രായത്തിൻ്റെ മാസക്കണക്ക് വെച്ച് നിലനിർത്തുകയും ചെയ്തു. ഇതിനെതിരെ ജി.സുധാകരനെപ്പോലുള്ള മുതിർന്ന നേതാക്കന്മാർ പരസ്യമായി എതിർത്തിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ സി.പിഎമ്മിൽ വ്യക്തിപരമായി ഏറ്റവും അണികളുള്ള നേതാവാണ് പി.ജയരാജൻ. സിപിഎം വേദികളിൽ പിണറായിയേക്കാൾ കയ്യടി കിട്ടിയ നേതാവായി മാറിയ പി ജയരാജനു വിനയായതും പാർട്ടിക്കകത്തെ വ്യക്തിപ്ര ഭാവം തന്നെ. സംസ്ഥാന സമ്മേളന തീരുമാനം വന്നതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ ജയരാജന്റെ നഷ്ട്ടത്തെ വിമർശിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനിടെ, ജയരാജൻ്റെ മകൻ ജയിൻ രാജിൻറെ വാട്‌സ് ആപ്പ് സ്റ്റാറ്റസും ചർച്ചയായി. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷി ച്ചിരുന്നോ’ എന്ന എം സ്വരാജിൻ്റെ വാചകമാണ് പി ജയരാജൻ്റെ മകൻ ജയിൻ രാജ് വാട്‌സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിൻ തുറന്ന് പറഞ്ഞതെന്ന രീതിയിലാണ് വ്യഖ്യാനങ്ങൾ വരുന്നത്.
അതേസമയം, കണ്ണൂരിലെ മു തിർന്ന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി. ‘ഓരോ അനിതിയിലും നീ കോപത്താൽ വിറയ്ക്കുന്നുണ്ടെങ്കിൽ നീ എൻ്റെ സഖാവാണ്’ എന്ന വാചകമാണ് സുകന്യ പങ്കുവെച്ചത്. മുൻ എംഎൽഎ ജയിംസ് മാത്യുവിൻ്റെ ഭാര്യയാണ് സുകന്യ. ജയിംസ് മാത്യു സിപിഎമ്മിന്റെ നേതൃനിരയിൽ നിന്നും നേരത്തേ ഒഴിവായിരുന്നു. എഡിഎം നവിൻബാബു വിഷയത്തിൽ പാർട്ടി സംസ്ഥാന നേത്യത്വത്തെയും കണ്ണൂർ ലോബിയെയും പ്രതിസന്ധിയിലാക്കിയതിൻ്റെ പേരിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതിരുന്നതെന്ന വിമർശനവുമുണ്ട്. തുടർച്ചയായി രണ്ടുവട്ടം ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും വിജയിപ്പിച്ചിട്ടും ഉദയഭാനു തഴയപ്പെ ട്ടുകയായിരുന്നു. നവീൻ ബാബു വിഷയത്തിൽ കണ്ണൂർ ലോബി പി.പി ദിവ്യയെ സംരക്ഷിക്കാൻ നിന്നപ്പോൾ അതെല്ലാം ഉദയഭാനുവിൻ്റെ ശക്തമായ നിലപാടിൽ കടപുഴകി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടി വന്നതും ജയിലിൽ പോകേണ്ടി വന്നതും സിപിഎം പത്തനംതി ട്ട ജില്ലാ നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു. ഇതാണ് പിണറായിയെയും കണ്ണൂർ ലോബിയെയും ചൊടിപ്പിച്ചത്. സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ രൂക്ഷമായി വി മർശിച്ച് മുൻമന്ത്രി ജി.സുധാകരനും ഇന്നലെ രംഗത്തു വന്നു. കെ.വി തോമസിനൊക്കെ സിപിഎം നൽകുന്ന പരിഗണനയെ സുധാകരൻ വിമർശിച്ചു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login