പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ നഗ്നരായി നൂറുകണക്കിനാളുകൾ-ചർച്ചയായി ചിത്രങ്ങൾ

പാരിസ്ഥിതിക പ്രതിസന്ധിയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ‘ന​ഗ്നരായി’ ചാവുകടലിന്റെ തീരത്ത് തടിച്ചുകൂടിയത് നൂറുകണക്കിനാളുകൾ.
പ്രശസ്തനായ അമേരിക്കൻ കലാകാരനായ സ്പെൻസർ ട്യൂണിക്കിന്റെ ഏറ്റവും പുതിയ ഫോട്ടോഗ്രാഫി പദ്ധതിയുടെ ഭാഗമായിട്ടാണ് ആളുകൾ
ഒത്തുകൂടിയത്. ചുരുങ്ങികൊണ്ടിരിക്കുന്ന ഇസ്രായേലിലെ ടർക്കോയ്സ് തടാകം ചിത്രീകരിക്കാൻ ടൂറിസം മന്ത്രാലയത്തിന്റെ അതിഥിയായി എത്തിയതാണദ്ദേഹം. നിരവധി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. പാരിസ്ഥിതിക പ്രതിസന്ധിക്ക് അവബോധം നൽകാനാണ് താൻ ഷൂട്ടിംഗിൽ പങ്കെടുത്തതെന്ന് ഡോക്ടറൽ വിദ്യാർത്ഥി അന്ന ക്ലൈമാൻ (26) പറഞ്ഞു. ഒരു തവണ നിങ്ങൾ വസ്ത്രങ്ങൾ അഴിച്ചുകഴിഞ്ഞാൽ അത് സ്വാഭാവികമാണെന്നേ തോന്നൂ,” എന്നും അന്ന ക്ലൈമാൻ കൂട്ടിചേർത്തു .

10 വർഷത്തിനിടെ മോഡുലകളുടെ സഹായത്തോടെ 1000-ത്തിലധികം ന​ഗ്ന ചിത്രങ്ങളാണ് ചാവുകടലിന്റെ തീരത്ത് നിന്നും ട്യൂണിക് പകർത്തിയത്.

Related posts

Leave a Comment