മധ്യപ്രദേശിൽ നൂറുകണക്കിന് പശുക്കളെ കൊക്കയിൽ തള്ളി ; മൗനം പാലിച്ച് ബി.ജെ.പി സർക്കാർ

ന്യൂഡൽഹി: ബിജെപി സർക്കാർ ഭരിക്കുന്ന മധ്യപ്രദേശിൽ നൂറുകണക്കിന് പശുക്കളെ കൊക്കയിലേക്ക് തള്ളി. 30 പശുക്കൾ ചത്തതായും 50 പശുക്കൾക്ക് ഗുരുതരമായി പരിക്കുപറ്റിയതായും പ്രദേശവാസികൾ പറഞ്ഞു.മധ്യപ്രദേശിലെ രേവയിലെ ഏറെ ആഴമുള്ള റെഹാവ താഴ് വരയിലേക്കാണ് പശുക്കളെ തള്ളിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പശുക്കൾ ചത്തതായും കൊക്കയിലേക്കുള്ള വീഴ്ച്ചയൽ പശുക്കളുടെ കാലിന്റെ എല്ലുകൾ ഒടിഞ്ഞതായും സംഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച പൊതു പ്രവർത്തകൻ ശിവാനന്ദ് ദ്വിവേദി പറഞ്ഞു. പ്രദേശവാസികളുടെ സഹായത്തോടെ ഇതുവരെ 23 പശുക്കളെ മാത്രമാണ് പുറത്തെടുക്കാൻ സാധിച്ചത്. കൊക്ക വളരെ ആഴമുള്ളതിനാൽ മറ്റു പശുക്കളെ പുറത്തെത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസകൾ പറഞ്ഞു. രണ്ടാഴ്ച്ച മുമ്പ് 60 പശുക്കളെ രേവയിലെ കനാലിലേക്ക് തള്ളിയിരുന്നു. സംഭവത്തിൽ പോലിസ് കേസെടുത്തെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ നടപടിയെടുത്തിട്ടില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.പ്രസവം നിലച്ച പ്രായമായ പശുക്കളെയാണ് ഈ നിലയിൽ ഉപേക്ഷിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ബീഫ് നിരോധനം വന്നതോടെ പ്രായമായ പശുക്കളെ വളർത്താനാവാത്ത അവസ്ഥയിലാണ് കർഷകർ.
മുസ് ലിം യുവാവിന്റെ വാഹനം ഇടിച്ച്‌ ഒരു പശു ചത്ത സംഭവത്തിൽ നാല് വാർത്താസമ്മേളനങ്ങൾ വിളിച്ച ആഭ്യന്തരമന്ത്രി നൂറുകണക്കിന് പശുക്കൾ ചത്ത സംഭവം അറിഞ്ഞിട്ടില്ലെന്ന് ശിവാനന്ദ് ദ്വിവേദി കുറ്റപ്പെടുത്തി.

Related posts

Leave a Comment