കേരളത്തില്‍ നിന്നുള്ള ബോട്ടില്‍ കാനഡയിലേക്കു മനുഷ്യക്കടത്ത്

കൊച്ചി: കേരളത്തിൽ നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു മനുഷ്യക്കടത്ത്ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരിൽ ആറുമാസം മുൻപ് വാങ്ങിയ ബോട്ടാണ് 59 ശ്രീലങ്കൻ തമിഴരുമായി മാലദ്വീപിനും മൗറീഷ്യസിനും ഇടയിൽവച്ചു യുഎസ് സേന പിടികൂടിയത്.
തമിഴ്‌നാട്ടിലെ അഭയാർഥി ക്യാംപുകളിൽനിന്ന് ഒളിച്ചോടിയവരായിരുന്നു ബോട്ടിൽ. കഴിഞ്ഞ മാസം 22നു കുളച്ചലിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായിരുന്നു. ഈ ബോട്ടാണ് ഡിയാഗോ ഗാർഷ്യ ദ്വീപിനു സമീപം പിടിയിലായത്.

ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണ് ഇതെന്നു സ്ഥിരീകരിച്ചു. ബോട്ട് പിന്നീട് മാലദ്വീപ് നാവികസേനയ്ക്കു കൈമാറി. മാലദ്വീപാണു കഴിഞ്ഞ ദിവസം വിവരം ഇന്ത്യൻ സർക്കാരിനെ അറിയിച്ചത്. ധുരയിലെയും തിരുച്ചിറപ്പള്ളിയിലെയും അഭയാർഥി ക്യാപുകളിൽനിന്നു കണാതായ 59 പേരാണ് പിടിയിലായതെന്നു തമിഴ്‌നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു.

കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരി ആറുമാസം മുൻപ് രാമേശ്വരത്തെ ബന്ധുവിനെന്നു പറഞ്ഞാണ് നീണ്ടകര സ്വദേശി ഷെറീഫിൽനിന്നു ബോട്ട് വാങ്ങിയത്. കേരളത്തിനു പുറത്തേക്കു ബോട്ട് വിൽക്കുന്നതിനു നിയമപരമായ തടസ്സമുള്ളതിനാൽ ഈശ്വരിയെ ഇടനില നിർത്തിയതാണെന്നാണ് സൂചന. കേന്ദ്ര ഏജൻസികളും തമിഴ്‌നാട് ക്യൂബ്രാഞ്ചും അന്വേഷണം തുടങ്ങി.

Related posts

Leave a Comment