നരബലി എന്ന് സംശയം ; 45 ദിവസം പ്രായമായ കുഞ്ഞുമായി ദമ്പതികളും പൂജാരിയും വനക്ഷേത്രത്തിൽ പിടിയിൽ

തെങ്കാശി : നരബലിക്കു ശ്രമിച്ച ക്ഷേത്ര പൂജാരി ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് നരബലിക്കായി പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപം വനത്തോടു ചേർന്നുള്ള ക്ഷേത്രത്തിനു സമീപം എത്തിച്ചത്. കുട്ടിയുടെ അമ്മയും പൊലീസിന്റെ കസ്റ്റഡിയിലാണ്.

ശിവകാശി സ്വദേശികളാണ് തിങ്കളാഴ്ച വൈകീട്ട് കുഞ്ഞുമായി എത്തിയത്. പൗർണമി, അമാവാസി ദിവസങ്ങളിൽ വനംവകുപ്പിന്റെ അനുമതിയോടെ മാത്രം തുറക്കുന്ന ക്ഷേത്രത്തിലാണ് ഇവരെത്തിയത്. പകൽപോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാർ കണ്ടു സംശയം തോന്നിയ നാട്ടുകാർ ഇവരെ പിൻതുടർന്നു.

ക്ഷേത്രത്തിനു സമീപം കാർ നിർത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയുമായിരുന്നു. നരബലിക്ക് വന്നതല്ലെന്നും ശിവകാശിയിൽ നിന്നു ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയതാണെന്നുമാണ് ദമ്ബതികൾ പൊലീസിനോട് പറഞ്ഞത്.

സന്ധ്യ കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ നിന്നു ദൂരെ മാറി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. നരബലി നടത്താനല്ല ഇവർ വന്നതെന്നും ഇതു വ്യാജ പ്രചരണമാണെന്നും തെങ്കാശി എസ്പി ആർ കൃഷ്ണരാജ് അറിയിച്ചു.

Related posts

Leave a Comment