ദുർമന്ത്രവാദത്തിനായി മൂന്ന് വയസ്സുള്ള ആൺകുട്ടിയെ മനുഷ്യബലി കൊടുത്തതായി പരാതി

ആഗ്ര : ദുർമന്ത്രവാദത്തിനായി മൂന്ന് വയസ്സുള്ള ആൺകുട്ടിയെ മനുഷ്യബലി കൊടുത്തതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിലെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളാണ് കുഞ്ഞിന്റെ മരണത്തിൽ സംശയം ഉന്നയിച്ച്‌ പൊലീസിനെ വിവരം അറിയിച്ചത്. ദുർമന്ത്രവാദത്തിന് വേണ്ടി കുഞ്ഞിനെ ബലികഴിച്ചെന്നാണ് പരാതി.

‘ഗുരുപൂർണിമ’ ദിവസം നാല് പുരുഷന്മാരും ഒരു സ്ത്രീയും ചേർന്ന് പൂജ നടത്തിയെന്നും ഇതിനുശേഷമാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തതെന്നുമാണ് പരാതി. സ്ഥലത്ത് നിന്ന് മന്ത്രവാദം നടത്തിയതിന്റെ ലക്ഷണങ്ങളും കൈക്കോട്ടും കത്തിയുമെല്ലാം കണ്ടെത്തിയതോടെയാണ് മനുഷ്യബലി നടന്നതായി സംശയം ഉയർന്നത്

Related posts

Leave a Comment