നിധികിട്ടുമെന്ന വിശ്വാസം ; ഭാര്യയെ നരബലിക്ക് നൽകാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

രഹസ്യ നിധി ലഭിക്കുമെന്ന്​ വിശ്വസിച്ച്‌​ സ്വന്തം ഭാര്യയെ നരബലി നൽകാൻ ശ്രമിച്ചതിന്​ യുവാവ്​ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ജൽനയിലാണ്​ ഞെട്ടിക്കുന്ന സംഭവം നടന്നത്​. ഒരു വനിതാ തന്ത്രി ഉൾപ്പെടെ രണ്ട്​ പേർ കൂടി പിടിയിലായിട്ടുണ്ട്​. യുവാവി​െൻറ ഭാര്യ പരാതി നൽകിയതിനെ തുടർന്നാണ്​ അറസ്റ്റ്.

ദോങ്കാവ്​ സ്വദേശികളായ സന്തോഷ് പിമ്ബിൾ (40), ജീവൻ പിമ്ബിൾ എന്നിവരാണ്​ പിടിയിലായ യുവാക്കൾ. വനിതാ മന്ത്രവാദി സംസ്ഥാനത്തെ ബുൽദാന ജില്ലയിലെ ദുവൽഗാവ് രാജ തഹസിൽ സ്വദേശിനിയാണ്. മഹാരാഷ്ട്രയിലെ മനുഷ്യബലി, ദുരാചാരങ്ങൾ, അഘോരി സമ്ബ്രദായങ്ങൾ ബ്ലാക്ക് മാജിക് നിരോധന നിയമപ്രകാരമാണ്​ മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്​.

മദ്യപാനിയായ സന്തോഷ്​ ഗ്രാമത്തിലെ ശ്മശാനങ്ങൾക്ക് ചുറ്റുമാണ്​ തന്റെ കൂടുതൽ സമയവും ചെലവിട്ടിരുന്നതെന്നും ഭാര്യയോട്​ അയാൾ ഇടക്കിടെ രഹസ്യ നിധി ഉടൻ കണ്ടെത്തുമെന്ന്​ പറയാറുണ്ടായിരുന്നതായും പൊലീസ് ഇൻസ്പെക്ടർ രവീന്ദ്ര താക്കറെ പറഞ്ഞു. സെപ്റ്റംബർ 22 ന് രാത്രി, സന്തോഷ് തന്ത്രിയെ തന്റെ വീട്ടിൽ കൊണ്ടുവന്നിരുന്നു. വീട്ടിൽ വെച്ച്‌​ ചില പൂജകൾ നടത്തുകയും ചെയ്​തു.

അടുത്ത ദിവസം, സന്തോഷ് ഭാര്യ സീമയോട് നിധി കണ്ടെത്തുന്നതിനായി അവളെ നരബലിയായി അർപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞു. പിന്നാലെ, ഭാര്യയെ നിർത്തിക്കൊണ്ട്​ ചില പൂജകളും മറ്റ്​ കർമങ്ങളും ചെയ്യാൻ തുടങ്ങി. സീമ എതിർത്തപ്പോൾ അവളെ മർദിക്കുകയും ചെയ്​തു. ഭർത്താവി​െൻറ ദുരുദ്ദേശ്യങ്ങളെക്കുറിച്ച്‌ സീമ ഗ്രാമവാസികളിൽ ചിലരോട് പറയുകയും ശേഷം പിതാവി​െൻറ സഹായത്തോടെ പൊലീസിൽ അറിയിക്കുകയും ചെയ്​തു. അതിന്​ പിന്നാലെയാണ്​ മൂവരെയും അറസ്റ്റ് ചെയ്തത്​.

Related posts

Leave a Comment