Connect with us
head

News

പിഎച്ച്ഡി സർട്ടിഫിക്കറ്റ് രണ്ട് മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം: നാലു വർഷങ്ങൾക്ക് മുമ്പ് സംസ്കൃതത്തിൽ പിഎച്ച്ഡി ലഭിച്ചവരുടെ  അസൽ സർട്ടിഫിക്കറ്റ് രണ്ടു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാലാ രജിസ്ട്രാർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ഓഗസ്റ്റ് 30 ന് മുമ്പ് സർവകലാശാല രജിസ്ട്രാർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  പരാതിക്കാരനായ ഡോ. എസ്. സുജിത്തിന് രണ്ടു മാസത്തിനകം അസൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് രജിസ്ട്രാർ കമ്മീഷന് ഉറപ്പു നൽകി. ഭാവി ജീവിതം കരുപ്പിടിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കുന്നതെന്നും അതനുസരിച്ച് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാനുള്ള ബാധ്യത സർവകലാശാലക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സർട്ടിഫിക്കറ്റിനായി വർഷങ്ങളോളം കാത്തിരിക്കുന്നത് ഭാവി ഇരുളിലാക്കമെന്നും അങ്ങനെ സംഭവിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.   

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇരട്ട നരബലി കേസ് ഇര റോസ്‌ലിൻറെ മകളുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

Published

on

പാലക്കാട്: ഇലന്തൂര്‍ ഇരട്ടനരബലിക്കിരയായ റോസ്‌ലിന്റെ മകളുടെ ഭര്‍ത്താവ് കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയിരിക്കുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനും മാസം മുമ്പാണ് ഇവര്‍ ഇവിടെ വാടകവീടെടുത്ത് താമസം തുടങ്ങിയത്. ട്രസ് വര്‍ക്ക് തൊഴിലാളിയാണ് ബിജു.

Advertisement
head
Continue Reading

crime

പാറശാല ഷാരോൺ വധക്കേസ് : ഗ്രീഷ്മയുടെ മൊഴിമാറ്റം; ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച്

Published

on


തിരുവനന്തപുരം : പാറശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴി മാറ്റി. എന്നാൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. എന്നാൽ കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കുമെന്നും ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മുഖ്യപ്രതി ഗ്രീഷ്മ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി മാറ്റിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതികരണം. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ, കേസ് അന്വേഷിക്കുന്ന ജില്ലാ ​ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചാണ് പുതിയ മൊഴി

Continue Reading

Cinema

‘മിന്നല്‍ ബേസിൽ’ ; മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് സംവിധായകൻ ബേസിൽ ജോസഫിന്

Published

on


തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫിന് പുരസ്കാരത്തിളക്കം. സിം​ഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ സംവിധാനത്തിനാണ് അംഗീകാരം ലഭിച്ചത്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് അം​ഗീകാര വാർത്ത പങ്കുവെച്ചത്
‘2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.’ ബേസിൽ ട്വിറ്ററിൽ കുറിച്ചു.
അഭിനേതാവായും സംവിധായകനായും പ്രേക്ഷക മനസ്സിൽ ഇടം നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്കാരം. ഡിസംബർ 27നു നാറ്റ്കോൺ ഉദ്ഘാടന വേദിയിൽ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാർഡ് സമ്മാനിക്കും.

Continue Reading

Featured