വീട്ടമ്മക്ക് പൊലീസ് സ്‌റ്റേഷനില്‍ അപമാനം : അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ചോറ്റാനിക്കര പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാ കമ്മീഷന്‍.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ്  കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്.  അമ്മാവനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാരുടെ ഭാഗത്ത് നിന്ന് തനിക്ക് അപമാനകരമായ പരാമര്‍ശമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.  തനിക്കെതിരെ പൊലീസുകാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പരാതിയില്‍ പറയുന്നു.  

Related posts

Leave a Comment