Connect with us
,KIJU

Featured

അണമുറിഞ്ഞൊഴുകുന്ന സ്നേഹ പ്രവാഹം, വഴിനീളെ ജന സഹസ്രങ്ങളുടെ തടയണ

Avatar

Published

on

ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയ്ക്ക് ഇന്നോളം മറ്റൊരു നേതാവിനു കിട്ടാത്തത്ര വരവേല്പ്. ഇന്നലെ ഉച്ച കഴിഞ്ഞ രണ്ടരയോടെ തലസ്ഥാനത്തെത്തിയ ഉമ്മൻ ചാണ്ടിയുടെ മൃത​ദേഹം ഇന്നുച്ചയ്ക്ക് 12.30 ആയപ്പോഴേക്കും കോർപ്പറേഷൻ പരിധി വിട്ടതേയുള്ളൂ. അവസാനം വിവരം ലഭി്കുമ്പോൾ വിലാപയാത്ര വെമ്പായത്താണ്.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഒരു നോക്ക് കാണാൻ രാവിലെ ഏഴു മുതൽ കാത്തു നിൽക്കുന്നവരാണ് വെമ്പായത്തുള്ളത്. പ്രതീക്ഷിച്ചതിലും മണിക്കൂറുകൾ വൈകിയാണ് വിലാപ യാത്ര കടന്നു പോകുന്നത്. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പതിനായിരങ്ങളാണ് ഓരോ പോയിന്റിലും കാത്തു നിൽക്കുന്നത്. ജംക്ഷനുകൾക്കിടയിൽപ്പോലും ജനങ്ങൾ മതിലുകൾ തീർത്തു. വാഹന വ്യൂഹങ്ങൾക്കൊപ്പം നടന്നും ഓടിയും ഈ സ്നേഹ പ്രവാഹം അനന്തമായി നീളുകയാണ്.
കുടുംബാം​ഗങ്ങൾക്കു പുറമേ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, ബെനനി ബഹന്നാന് എംപി, കെ.സി. ജോസഫ്, പി.സി. വിഷ്ണു നാഥ് എംഎൽ തുടങ്ങിയവർ വാഹനത്തിൽ മൃതദേഹത്തെ അനു​ഗമിക്കുന്നുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അഞ്ചിൽ അങ്കം: കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ

Published

on

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ കോൺഗ്രസ്‌ മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌ പോൾ ഫലങ്ങളാണ് പുറത്തുവന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിക്കുന്നു.

രാജസ്ഥാനിൽ ഇന്ത്യാ ടുഡേ സർവേ പ്രകാരം കോൺഗ്രസ് 86 മുതൽ 106 വരെ സീറ്റുകൾ നേടും. ബിജെപി 80-100 സീറ്റുകളാവും നേടാനാവുക. മധ്യപ്രദേശിലും വിവിധ സർവേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി ബിജെപിക്ക് സാധ്യത കൽപ്പിക്കുന്നു. തെലങ്കാനയിലും കോൺഗ്രസിനാണ് മുൻതൂക്കം.

Advertisement
inner ad

രാജസ്ഥാൻ

ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്‌: 86-106, ബിജെപി : 80-100

Advertisement
inner ad

ടൈംസ് നൗ: ബിജെപി: 115, കോൺഗ്രസ്: 65

സിഎൻഎൻ-ന്യൂസ് 18: ബിജെപി: 119, കോൺഗ്രസ്: 74

Advertisement
inner ad

മറ്റുള്ളവർ: 9-18

മധ്യപ്രദേശ്

Advertisement
inner ad

സിഎൻഎൻ ന്യൂസ്-18: കോൺഗ്രസ് : 113, ബിജെപി: 112

മറ്റുള്ളവർ: 5

Advertisement
inner ad

റിപ്പബ്ലിക് ടിവി: ബിജെപി: 118-130, കോൺഗ്രസ്: 97-107, മറ്റുള്ളവർ: 0-2

ടിവി9: കോൺഗ്രസ്‌: 111-121, ബിജെപി: 106- 116, മറ്റുള്ളവർ: 0

Advertisement
inner ad

ഇന്ത്യ ടുഡേ – ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്‌ : 111-121, ബിജെപി : 106-116, മറ്റുള്ളവർ: 0-6

ഛത്തീഗ്ഡ്

Advertisement
inner ad

ഇന്ത്യ ടുഡേ – ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്: 40-50, ബിജെപി: 36-46, മറ്റുള്ളവർ: 1-5

ന്യൂസ്18: കോൺഗ്രസ് – 46, ബിജെപി – 41

Advertisement
inner ad

റിപ്പബ്ലിക് ടിവി: കോൺഗ്രസ് – 52, ബിജെപി 34-42

തെലങ്കാന

Advertisement
inner ad

ന്യൂസ്18: കോൺഗ്രസ് – 52, ബിആർഎസ്: 58, ബിജെപി : 10, എഐഎംഐഎം: 5

ചാണക്യ പോൾ: കോൺഗ്രസ്: 67-78, ബിആർഎസ്: 22-31, ബിജെപി: 6-9

Advertisement
inner ad

മിസോറം

ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് – 20, എംഎൻഎഫ്: 12, കോൺഗ്രസ്: 7, ബിജെപി: 1

Advertisement
inner ad
Continue Reading

Featured

ഓങ്കാർ നാഥ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

Published

on

കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം ഓംകാർ നാഥ് (25) അന്തരിച്ചു. തൊളിക്കോട് സ്വദേശി ആണ് . കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Continue Reading

Featured

സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടി

Published

on

ന്യൂഡൽഹി: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടിയായി. സാധാരണ കോടതി വിധികളുടെ പശ്ചാത്തലത്തിൽ രാജി വച്ച മന്ത്രിമാരും മുഖ്യമന്ത്രിമാരുമുള്ള കേരളത്തിൽ സുപ്രീം കോടതി വിധി വന്നിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുകയാണു പിണറായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാ​ഗേഷിന്റെ ഭാര്യ പ്രിയ വർ​ഗീസിനെ കണ്ണൂർ സർവകലാശാലയിൽ പിൻവാതിലിലൂടെ നിയമിക്കുന്നതിനാണ് ​ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലോകായുക്തയും കേരള ഹൈക്കോടതിയും തള്ളിയ കേസാണിത്. കേസ് തള്ളിക്കളഞ്ഞ ഹൈക്കോടതിവിധിയെയും സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർനിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.

60 വയസ് കഴിഞ്ഞ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുന‍ർ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയ‍ർന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബർ 23 നാണ് സംസ്ഥാന സർക്കാരിൻറെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വർഷത്തേക്ക് പുനർനിയമനം നൽകിയത്. കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ടുളള നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. 2021 ഡിസംബർ 15 ന് വിസിയുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു.

Advertisement
inner ad

2021 ഡിസംബർ 16 ന് ഗോപിനാഥ് രവീന്ദ്രൻറെ പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ അപ്പീൽ സമർപ്പിച്ചു. 2021 ഡിസംബർ 17 ന് നൽകിയ അപ്പീലിൽ ഗവർണർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിനോടും നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ അറിയിച്ചു. താൻ നിർദേശിച്ചതുകൊണ്ടാണ് പുനർനിയമനത്തിന് ഗോപിനാഥിൻറെ പേര് ശുപാർശ ചെയ്തു കൊണ്ടുളള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാർത്തയും ഗവർണർ നിഷേധിച്ചു.

Advertisement
inner ad
Continue Reading

Featured