Connect with us
48 birthday
top banner (1)

Featured

മനുഷ്യജീവന് പ്രാധാന്യം നൽകണം, പണക്കിഴികൊണ്ട് പ്രശ്നപരിഹാരമാകില്ല ; മാർ റാഫേൽ തട്ടിൽ

Avatar

Published

on

വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വന്യമൃഗങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ സംരക്ഷണം മനുഷ്യർക്ക് കൊടുക്കാൻ സർക്കാർ തയ്യാറാകണം. കാട്ടുമൃഗങ്ങൾക്കു ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതി സംരക്ഷിക്കപ്പെടണം ഇക്കാര്യത്തിലൊന്നും സഭ എതിരല്ല, എന്നാൽ വന്യജീവികളേക്കാൾ പ്രാധാന്യം മനുഷ്യജീവന് നൽകേണ്ടതുണ്ട്. പടമലയിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ അജീഷിൻറെ കുടുംബത്തെ സന്ദർശിച്ച ശേഷം അദ്ദേഹം സംസാരിയ്ക്കുകയായിരുന്നു.

എന്റെ അനുശോചനം കൊണ്ടോ സർക്കാർ അനുശോചനം കൊണ്ടോ അജീഷിന്റെ കുടുംബത്തിന്റെ ദുഖം തീരില്ല. അപകടകാരികളായ ആനകളെ പ്രത്യേകം മാറ്റണം. മരണകാരണമാകുന്ന ഇത്തരം ആനകളെ തുറന്നുവിടുന്നത് അപകടമാണ്. ഞാൻ തൃശൂരിൽ നിന്നാണ് വരുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിൽ നാൽപ്പതോളം ആനകളുണ്ട്. അവയെല്ലാം ഭംഗിയായി സംരക്ഷിക്കപ്പെടുന്നുണ്ട്. അക്രമകാരികളായ ആനകളെ ഇത്തരം കേന്ദ്രങ്ങളിലാക്കണം. നഷ്ടപരിഹാരം നൽകുന്നതിൽ പിശുക്ക് കാണിക്കേണ്ടതില്ല തുക നൽകി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞതായി കരുതുകയും വേണ്ട. കുട്ടികൾക്ക് സ്കോളർഷിപ്പും പ്രായമായവർക്ക് പെൻഷൻ നൽകുന്നതും സർക്കാർ പരിഗണിക്കണം. പണക്കിഴി നല്കിയതുകൊണ്ട് പ്രശ്നപരിഹാരമാകുന്നില്ല. വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സർക്കാരും വകുപ്പ് മേധാവികളും ശ്രദ്ധപുലർത്തണം – മാർ റാഫേൽ തട്ടിൽ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ പാക്കം പോളിൻ്റെ വീട്ടിലും കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയായ ശരത്തിൻ്റെ വീട്ടിലും മാർ റാഫേൽ തട്ടിൽ സന്ദർശനം നടത്തി.

Advertisement
inner ad

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured