Business
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില കുറഞ്ഞു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായി. ഈ മാസത്തെ താഴ്ന്ന നിരക്കാണ്. അതെസമയം സംസ്ഥാനത്ത് വെള്ളി വിലയും താഴ്ന്നു. ഒരു ഗ്രാം വെള്ളിക്ക് 87. 40 രൂപയാണ് വില. 8 ഗ്രാമിന് 699. 20 രൂപ,10 ഗ്രാമിന് 874 രൂപ,100 ഗ്രാമിന് 8,740 രൂപ, ഒരു കിലോഗ്രാമിന് 87,400 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്ത്.
Business
കുതിപ്പ് തുടർന്ന് സ്വർണവില; പവന് 640 രൂപ വർധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളിവിലയ്ക്ക് വ്യത്യാസം ഇല്ല. ഗ്രാമിന് 101 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഇടവേളയ്ക്കുശേഷം ചൈന സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും സിറിയയിലെ പ്രതിസന്ധിയും സ്വര്‍ണവിപണിയെ ഉജ്ജ്വലിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെ ചലനങ്ങൾ സ്വർണ വിലയെ ബാധിക്കുന്നുണ്ട്.
Business
സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7205 രൂപയും പവന് 600 രൂപ കൂടി 57640 രൂപയുമായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5950 രൂപയായി. വെള്ളിവില സെഞ്ച്വറിയും പിന്നിട്ട് കുതിച്ചു. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 101 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്രതലത്തിലെ സംഘര്‍ഷ സാധ്യതകളും ഏറ്റുമുട്ടലുകളും സ്വര്‍ണവിപണിയെ ബാധിച്ചിട്ടുണ്ട്. സിറിയയും ഇസ്രയേല്‍- ഹമാസ് യുദ്ധവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും എല്ലാം കാരണമാണ്.
Business
മുളയരി കേക്കും കുക്കീസും, വ്യത്യസ്ത വിഭവങ്ങളുമായി വയനാട്ടിലെ കര്‍ഷക സംരംഭകര്‍
കൊച്ചി: ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധേയമായി വയനാടന്‍ കര്‍ഷക സംരംഭകര്‍. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലെ കാര്‍ഷിക മേഖലയൊന്നാകെ പ്രതിസന്ധിയിലാണ്. പ്രതികൂല സാഹചര്യത്തെ മറികടന്ന് മുളയരി കേക്കും കുക്കീസുമായാണ് ഒരു കൂട്ടം സംരംഭകര്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.
വയനാട് ദുരന്തഭൂമിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്ന് ഏഴ് പേരുടെ കൂട്ടായ്മയാണ് ഇവിടെ എത്തിയിരിക്കുന്നത്. 50 ഓളം കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുക്കീസും കേക്കും ഉണ്ടാക്കുന്നത്. ഇതിനാവശ്യമായ കാന്താരി, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ചക്ക, നാളികേരം എന്നിവ ഉപയോഗിച്ച് മൈദയോ രാസവസ്തുക്കളോ ചേര്‍ത്താക്കാതെ ഇവ ഉണ്ടാക്കിയെടുക്കുന്നതെന്ന് കാര്‍ഷിക കൂട്ടായ്മയായ ബാസ അഗ്രോ ഫുഡ് പ്രോഡക്ടിന്റെ ഭാരവാഹികള്‍ പറയുന്നു.
നൗബീസ് എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലിറക്കുന്നത്. നിലവില്‍ ഇവ ഓണ്‍ലൈനിലും ലഭ്യമാണ്. ഉടനെ തന്നെ ആമസോണ്‍ പോലുള്ളവയിലും ഇത് ലഭ്യമായി തുടങ്ങുമെന്ന് സംരഭകര്‍ പറയുന്നു. ഇതാദ്യമാണ് ഇവര്‍ മേളയില്‍ തങ്ങളുടെ ഉല്‍പ്പന്നവുമായി വരുന്നത്. 200 ഗ്രാം കുക്കീസിന് 100 രൂപയാണ് വില. പ്ലം കേക്കിന് 400 രൂപയും. വയനാട്ടിലെ ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കില്‍ കൂടി വിപണിയിലെ അവസ്ഥ പ്രതികൂലമാണ്. വിപണി സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ സംരഭകര്‍ക്കുള്ളത്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login