ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഹുവാവേ എക്‌സ്പീരിയന്‍സ് സ്റ്റോറിന് തുടക്കമായി

ദോഹ: ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവങ്ങള്‍ സമ്മാനിക്കാന്‍ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഹുവാവേ പതാക വാഹക സ്റ്റോറിന് തുടക്കമായി. സ്‌റ്റോര്‍ ഉദ്ഘാടന ചടങ്ങില്‍ ഹുവാവേയുടേയും ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടേയും ഇന്റര്‍ടെക് ഗ്രൂപ്പിന്റേയും പ്രതിനിധികള്‍ പങ്കെടുത്തു.
ഖത്തറിലെ ഹുവാവേ മൊബൈൽ ഫോണിന്റെ  ഔദ്യോഗിക വിതരണക്കാരായ ഇന്റര്‍ടെക് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഹുവാവേ ഫെസ്റ്റിവല്‍ സിറ്റിയുടെ മനോഹാരിതയില്‍ സ്‌റ്റോറിന് തുടക്കം കുറിച്ചത്. രാജ്യത്ത് ഹുവാവേ ബ്രാന്റിന്റെ നാഴികക്കല്ലായിരിക്കും പുതിയ സ്റ്റോര്‍. ഉപഭോക്താക്കള്‍ക്ക് ഹുവാവേയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും അവയുടെ അനുഭവങ്ങളും സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് ഉപകരണങ്ങളും പരിശോധിക്കാനും അനുഭവം പങ്കുവെക്കാനും സാധിക്കും.
തുടക്കം മുതല്‍ തങ്ങളും ഹുവാവേയുമായും ഉപഭോക്താക്കള്‍ക്ക് മൂല്യവര്‍ധിത ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും പരസ്പരം പ്രയോജനകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഖത്തറിലെ ഹുവാവേയുടെ ഏക അംഗീകൃത ഡീലര്‍ എന്ന നിലയില്‍ സാങ്കേതികത ഇഷ്ടപ്പെടുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തങ്ങള്‍ സേവന മേഖലകള്‍ വിപുലീകരിക്കാന്‍ ശ്രമിച്ചതായും ഇന്റര്‍ടെക്‌സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല ഖലീഫ എ ടി അല്‍ സുബെയ് പറഞ്ഞു.
ബ്രാന്റിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഒരിടത്ത് ലഭ്യമാകുകയും വ്യക്തിഗത സേവനവും സാങ്കേതിക പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും ഒരിടത്ത് ലഭ്യമാകും.
ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെ ലോകോത്തര സൗകര്യങ്ങളും ഇന്റര്‍ടെക്കിന്റെ ശക്തമായ വിതരണ ശൃംഖലയും ഉപയോഗപ്പെടുത്തി ഹുവാവേ ഉത്പന്നങ്ങളുടെ ഗുണനിലവാരവുമായി ചേര്‍ക്കുന്ന സ്റ്റോര്‍ ഭാവിയില്‍ മൊബൈല്‍ വിതരണത്തില്‍ മാത്രമല്ല മറ്റു ബിസിനസ് വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ ഹുവേവേ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുക.

Related posts

Leave a Comment