എച്ച് എസ് എസ് ടി എ സമര ശൃംഖല

ഹയർസെക്കണ്ടറി മേഖലയിൽ രണ്ടുപതിറ്റാണ്ടിലേറെയായി പരിഹാരമാവാതെ തുടരുന്ന പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരമാവശ്യപ്പെട്ട് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ത്രിതല പ്രക്ഷോഭ പരമ്പരയുടെ രണ്ടാം ഘട്ട സമര ശൃംഖല ജില്ലായിലെ പര്യടനത്തിന്റെ സമാപനം തൊടുപുഴയിൽ നടന്നു.

ഹയർ സെക്കണ്ടറി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് ജൂനിയർ അധ്യാപക പ്രശ്നം പരിഹരിക്കുക, പ്രിൻസിപ്പൽ നിയമനത്തിനുള്ള എച്ച് എം ക്വോട്ട അവസാനിപ്പിക്കാനുള്ള കോടതി വിധി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻകാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, പുതിയതായി ജോയിൻ ചെയ്ത അധ്യാപകരുടെ സർവീസ് നഷ്ടം പരിഹരിക്കുക, ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറച്ച് സപ്പോർട്ടിംഗ് സ്റ്റാഫിനെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പരമ്പര നടക്കുന്നത്. ജൂനിയർ അധ്യാപക സ്ഥാനക്കയറ്റത്തിൽ മുൻ യു ഡി എഫ് സർക്കാർ കൈക്കൊണ്ട തീരുമാനം ഉത്തരവാകാതെ നീട്ടിക്കൊണ്ടുപോകുകയും പ്രിൻസിപ്പൽ നിയമനത്തിൽ ആവർത്തിച്ചുണ്ടായ കോടതി വിധികൾ നടപ്പാക്കാതെയും തുടരുന്ന സാഹചര്യത്തിലാണ് സംഘടന പ്രത്യക്ഷ സമരം നടത്തുന്നത്.

ആഗസ്റ്റ് 2 മുതൽ 10 വരെ തിയതികളിൽ കാസർകോട് മുതൽ പാറശ്ശാല വരെ 28 കേന്ദ്രങ്ങളിലാണ് സമരശൃംഖല. ആഗസ്റ്റ് 11 സെക്രട്ടറിയറ്റിനു മുൻപിൽ പകൽനേര ഉപവാസ സമരത്തോടെ പ്രക്ഷോഭ പരമ്പരക്ക് സമാപനമാവും. ഉപവാസ സമരം പ്രതിപക്ഷ നേതാവ് ശ്രീ.വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ വെച്ച് നടന്നസമര ശൃംഖലയുടെ സമാപന സമ്മേളനം
ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി ശ്രീ റോയ് കെ പൗലോസ് നിർവ്വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എം സന്തോഷ്കുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് , ട്രഷറർ ഡോ.എസ് എൻ മഹേഷ് ബാബു, സണ്ണി കൂട്ടുങ്കൽ (AHSTA) ജില്ലാ ഭാരവാഹികളായ നയനാദാസ് , ജ്യോതിസ് എസ് , വി എം ജയപ്രദീപ് , രാജൻ തോമസ് , നിഷ കെ യു ,സുനിൽ ടി സി ,
അഫ്സൽ കെ എ ,
കെ പി അനിൽകുമാർ , അജേഷ്, കെ റ്റി , തോമസ് പി റ്റി , മനോജ് ബെഞ്ചമിൻ ,ബിജു കെ വി എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment