ഹൃദയം ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഹൃദയം ചിത്രത്തിൻറെ ഒ.ടി.ടി റിലീസ് ഔദ്യോഗികമായി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഫെബ്രുവരി 18 മുതലാണ് ചിത്രം പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നത്. പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം തീയറ്ററുകളിൽ വിജയകരമായി നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ജനുവരി 21ന് റിലീസ് ചെയ്ത ചിത്രം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ പകുതി സദസ്സിലും ഞായറാഴ്ച ലോക്ക് ഡൗണിലും ഇടയിലാണ് പ്രദർശിപ്പിച്ച വരുന്നത്. എന്നിരുന്നാലും കഴിഞ്ഞ നാലു വാരത്തിനിടയിൽ ബോക്സ് ഓഫീസിൽ ചിത്രം നേടിയെടുത്തത് 50 കോടിയോളം രൂപയാണ്.

Related posts

Leave a Comment