രാധകാക്കനാടൻ പുസ്തകം പ്രകാശനം ചെയ്തു

കൊല്ലത്തെ യുവഎഴുത്തുകാരനും, കൊല്ലം ശ്രുതിലയം കലാസാംസ്‌കാരിക വേദിയുടെ സെക്രട്ടറിയും, പൊതുപ്രവർത്തകനുമായ എസ്. ശബരിനാഥിന്റെ പ്രഥമ പുസ്തകം ഹൃദയച്ചിന്തുകൾ എന്ന കവിതാസമാഹാരം എഴുത്തുകാരിയും,പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന കാക്കനാടന്റെ മകളും കൊല്ലം ജില്ലാ അസിസ്റ്റന്റ് പ്ലാനിങ് ഓഫീസറുമായ ശ്രീമതി.രാധാകാക്കനാടൻ പ്രകാശനം ചെയ്തു.യുവാക്കളിൽ വായനശീലവും എഴുത്തും വളർന്നു വരണമെന്ന് ശ്രീ മതി.രാധ കാക്കനാടൻ അഭിപ്രായപെട്ടു.
പുസ്തകത്തിന്റെ ആദ്യകോപ്പി മുൻ കൊല്ലം കോർപറേഷൻ പ്രതിപക്ഷനേതാവും കെ പി സി സി നിർവാഹകസമിതി അംഗവുമായ ശ്രീ.എ. കെ. ഹഫീസിന് നൽകി. ശ്രുതിലയം കലാസാംസ്‌കാരിക വേദി ജനറൽ സെക്രട്ടറി ശ്രീ.കെ. എം. റഷീദ്, കാക്കനാടന്റെ ഇരവിപുരത്തെ വസതിയിൽ വെച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം

എസ്. ശബരിനാഥ് -8606788078
കെ. എം. റഷീദ് -9847789429

Related posts

Leave a Comment