‘ഹൃദയം’ 2022 ജനുവരി 21ന് തിയറ്ററുകളിലെത്തും

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ 2022 ജനുവരി 21ന് തിയറ്ററുകളിലെത്തും. തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം മാറിയതോടെയാണ് ‘ഹൃദയം’ നിർമാതാക്കളായ മെറിലാൻഡ് സിനിമാസ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൃദയത്തിൽ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നൽകിയത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. 15 ഗാനങ്ങളാണുള്ളത്. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ദർശനാ…’ എന്ന ഗാനം 50 ലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്.

Related posts

Leave a Comment