അമ്പരപ്പിക്കുന്ന വിലക്കുറവിൽ എച്ച്.പി ഒമെൻ ജിഫോഴ്‌സ്‌ ആർ ടി എക്സ് 3060

കൊച്ചി: ഗെയിമിങ് സ്‌പേസിൽ ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എ എം ഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്‌സ്, എൻവീഡിയ ജിഫോഴ്‌സ്‌ ആർ ടി എക്‌സ് 3060 ആർക്കിടെക്‌ചറിൽ നിന്നുള്ള 6 ജി.ബി ജി ഡി ഡി ആർ 6 ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ്, ചൂട് നിയന്ത്രണത്തിനായി ടെമ്പസ്റ്റ് കൂളിംഗ് എന്നിങ്ങനെ നിരവധി സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചിട്ടുള്ളതിനാൽ ഇത് മികച്ച പ്രകടനം ഉറപ്പ് നൽകുന്നു.

16.6-ഇഞ്ച് ഡയഗണൽ എഫ്.എച്ച്.ഡി , മൈക്രോ-എഡ്‌ജ്‌, 1920*1080 റെസൊല്യൂഷൻ ഉറപ്പ് നൽകുന്ന ആന്റി ഗ്ലെയർ ബെസൽ ഡിസ്‌പ്ലേയോടൊപ്പം ഒപ്പം ഡ്യുവൽ സ്പീക്കർ , ബി ആൻഡ് ഒ ഓഡിയോ എന്നിവ ചേർന്ന് സമാനതകളില്ലാത്ത ഗെയിമിംഗ് അനുഭവമാണ് ഒമെൻ ജിഫോഴ്‌സ്‌ ആർ ടി എക്സ് 3060 നൽകുന്നത് .

മൾട്ടി സൂപ്പർസ്പീഡ് യു എസ് ബി ടൈപ്പ് സി പോർട്ട്, സ്ലീപ്പ്ചാർജ് പിന്തുണയ്ക്കുന്ന സൂപ്പർസ്പീഡ് യു എസ്ബി ടൈപ്പ് എ പോർട്ട്, രണ്ട് സൂപ്പർസ്പീഡ് ടൈപ്പ് എ യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, മിനി ഡിസ്‌പ്ളേ പോർട്ട്, ഹെഡ് ഫോൺ /മൈക്രോഫോൺ കോംബോ എന്നിവയുൾപ്പെടെ വിപുലമായ പോർട്ടുകൾ പ്ലഗ് ചെയ്ത് പ്ലേ ചെയ്യാം. ആർ ജി ബിയോട് കൂടിയ ഫുൾ-സൈസ് ബാക്ക്‌ലിറ്റ് കീബോർഡും മൾട്ടി ടച്ച് പിന്തുണയുള്ള എച്ച് പി ഇമേജ് പാഡും ഒമെൻ വാഗ്ദാനം ചെയ്യുന്നു.

ഫാസ്റ്റ് ചാർജിംഗ് (45 മിനിറ്റിനുള്ളിൽ 0-50%) സാധ്യമാക്കുന്ന ലിഥിയം അയൺ ബാറ്ററി എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്തുന്നു.വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ.എം.ഡി റൈസൻ 7 പ്രോസസർ 4.4 ജി എച്ച് ഇസഡ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു, കൂടാതെ 16 എം ബി എൽ 3 കാഷെയുമുണ്ട്. 1ടി.ബി എസ് എസ് ഡി സ്റ്റോറേജും 16 ജി.ബി ഡി ഡി ആർ 4 3200 എസ് ഡി റാമും ലഭ്യമാണ്. മൈക്ക സിൽവർ നിറത്തിൽ പുതിയ എച്ച്.പി ഒമെൻ 15 ലഭ്യമാണ്, 2.37 കിലോഗ്രാം ഭാരമാണുള്ളത്.

ശ്രദ്ധേയമായ സ്പെസിഫിക്കേഷനുകളോടു കൂടിയ ഒമെൻ 15 ഇപ്പോൾ 112,990 രൂപയ്ക്ക് ലഭ്യമാണ്. ആകർഷകമായ ആനുകൂല്യങ്ങളാണ് എച്ച്.പി ഇന്ത്യ ഈ ഉത്സവ സീസണിൽ ഒമെൻ 15-ൽന് പ്രഖ്യാപിച്ചിട്ടുള്ളത് . 2022 ജനുവരി 31-നുള്ളിൽ വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്റി (12,999/- രൂപ വിലയുള്ളത്) വെറും 2499/- രൂപയ്ക്കും മൂന്ന് വർഷത്തെ പ്രൊട്ടജന്റ് ആന്റിവൈറസ് സബ്‌സ്‌ക്രിപ്‌ഷനും സൗജന്യ എച്ച്. പി വയർലെസ് മൗസും ലഭിക്കും.

Related posts

Leave a Comment