Agriculture
യോഗർട്ട് ഉണ്ടാക്കാൻ പഠിക്കാം: പരിശീലനം വെറ്ററിനറി സർവകലാശാലയിൽ
![](https://veekshanam.com/wp-content/uploads/2024/02/download.jpg)
വിപണിയിൽ ഏറെ പ്രിയമുള്ളതും ആരോഗ്യദായകവുമായ പാലുത്പന്നമായ യോഗർട്ടിൻ്റെ നിർമ്മാണത്തിൽ വെറ്ററിനറി സർവകലാശാല പരിശീലനം നൽകുന്നു.വയനാട് പൂക്കോടുള്ള ഡെയറി സയൻസ് കോളേജിൽ ഫെബ്രുവരി 15, 16, 17 തിയതികളിലാണ് പരിശീലനം.യോഗർട്ട് നിർമ്മാണം ഒരു സംരഭമായി തുടങ്ങാൻ താത്പര്യമുള്ളവർക്ക് പരിശീലനം പ്രയോജനപ്പെടുമെന്ന് സംഘാടകർ പറയുന്നു. താത്പര്യമുള്ള സംരഭകരും ക്ഷീരകർഷകരും ഫെബ്രുവരി 10-നു മുമ്പായി 9744975460 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫീസ്: 3000 രൂപ. പൂക്കോട് ടെക്നോളജി ഇൻഫർമേഷൻ ആൻഡ് സെയിൽസ് സെൻ്ററിൻ്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
Agriculture
കേരളത്തിലെ തെങ്ങ് കൃഷിക്കു ഭീഷണിയായി വെള്ളീച്ച
![](https://veekshanam.com/wp-content/uploads/2025/01/depositphotos_10863312-stock-photo-coconut-tree.webp)
കാലാവസ്‌ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറുകയാണ് വെള്ളീച്ച. ഡിസംബർ – ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂട്ടുന്നു. കീടത്തിന്റെ ആക്രമണം തെങ്ങുകളെ ക്ഷീണിപ്പിക്കുകയും ഓലകളിലെ ഹരിതകം നഷ്ടമാക്കുകയും ചെയ്യും അതിനാൽ ശാസ്ത്രീയ വളപ്രയോഗവും ജലസേചനവും നൽകി തെങ്ങിന്റെ ആരോഗ്യം പരിപാലിക്കണം. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതമോ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തിൽ തെങ്ങിന്റെ ഓലകളിൽ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാൻ സഹായിക്കും.
Agriculture
അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
![](https://veekshanam.com/wp-content/uploads/2024/12/IMG-20241226-WA0038.jpg)
കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ(RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ ബിരുദ വിദ്യാർഥികകളുടെ നേതൃത്വത്തിൽ അരസംപാളയം പഞ്ചായത്തിലെ കാർച്ചേരി വില്ലേജിലെ കർഷകർക്കായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് പുതിയിടലിനെ കുറിച്ചും എഗ്ഗ് അമിനോ എക്സ്ട്രാക്ടിനെ കുറിച്ചും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. ഓർഗാനിക് ഫാമിംഗ്, ചെടികൾക്ക് വേണ്ട സൂക്ഷ്മ പോഷകങ്ങളും, വിവിധ അഗ്രി ആപ്പുകളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. വിദ്യാർത്ഥികളായ അഭിജിത്ത്, അങ്കിതാ, ഭദ്ര ,ഗോകുൽ, മാളവിക, നവ്യ ,പാർവതി,പൂവരാഘവൻ, രഗോതം, റിതി വർഷിത, ഉൽപൽ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അധ്യാപകരായ ഡോ സുധീഷ് മണലിൽ, ഡോ. ശിവരാജ് പി, ഡോ. ഇ സത്യപ്രിയ, ഡോ കാമേഷ് കൃഷ്ണമൂർത്തി, ഡോ. രാധിക എ എം, ഡോ. യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.
Agriculture
കർഷകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച്, അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ
![](https://veekshanam.com/wp-content/uploads/2024/12/IMG-20241220-WA0004.jpg)
കോയമ്പത്തൂർ: കർഷകർക്ക് വാഴ കൃഷിയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ പകർന്നുനൽകി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് കോയമ്പത്തൂർ അരസംപാളയം അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായാണ് വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് വാഴകളൾക്കുണ്ടാവുന്ന പ്രധാന രോഗബാധകളെ കുറിച്ചും വാഴകന്ന് എങ്ങനെ തിരഞ്ഞ് എടുക്കാമെന്നത് സംബന്ധിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. കൂടാതെ സക്കർ ട്രീറ്റ്മെന്റിനെ കുറിച്ചുള്ള അറിവുകളും കർഷകരുമായി പങ്കുവെച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി.ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ.എം.ഇനിയകുമാർ, ഡോ.കെ.മനോന്മണി, ഡോ.എം.പ്രാൺ തുടങ്ങിയവർ നേതൃത്വം നൽകി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login