Connect with us
48 birthday
top banner (1)

Delhi

കോൺഗ്രസ്‌ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി: തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിയുക്തവുമാകുമെന്ന്; ഖാർഗെ

Avatar

Published

on

ന്യൂഡൽഹി: അഞ്ചുവർഷം മുൻപ് ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ആരോപിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കോൺഗ്രസ്‌ അക്കൗണ്ടുകളിലെ പണം മരവിപ്പിച്ച ആദായ നികുതി വകുപ്പ് നടപടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇത്തരം നടപടികൾ സ്വീകരിച്ചാൽ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ ചോദിച്ചു. കോണ്‍ഗ്രസിന് നാല് അക്കൗണ്ടുകള്‍ വേറെയുണ്ട്. അതും മരവിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിയുക്തവുമാകുമെന്നും ഖാർഗെ ചോദിച്ചു.

അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട്മുൻപ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തി. അറിയിപ്പ് പോലും നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇൻകംടാക്സ് ഡിപ്പാർട്മെന്റിന്റെ ഈ വിചിത്രമായ നടപടി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

വീക്ഷണം കലണ്ടർ കെസി വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു

Published

on

ന്യൂഡൽഹി: സമഗ്ര വിവരങ്ങൾ അടങ്ങിയ 2025ലെ വീക്ഷണം കലണ്ടർ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡൽഹിയിൽ പ്രകാശനം ചെയ്തു. വീക്ഷണം എംഡി ജെയ്സൺ ജോസഫ്, മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

Continue Reading

Delhi

“ഒരു മങ്കി ബാത്ത്”; അപ്രതീക്ഷിത അതിഥിയെ പരിചയപ്പെടുത്തി, ശശി തരൂർ

Published

on

ന്യൂഡൽഹി: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സാമൂഹ്യ മാധ്യമത്തിൽ പരിചയപ്പെടുത്തി ശശി തരൂർ എംപി. ഡൽഹിയിലെ തന്റെ വസതിയിൽ എത്തിയ കുരങ്ങനുമൊത്ത് “ഒരു മങ്കി ബാത്ത്” എന്ന് അടിക്കുറിപ്പോടെ തരൂർ പങ്കുവെച്ച് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. രാവിലെ പൂന്തോട്ടത്തിൽ ഇരുന്നു പത്രവായനയ്ക്കിടെ അപ്രതീക്ഷിതമായി എത്തിയ കുരങ്ങൻ മടിയിൽ കയറിയിരുന്നും തരൂ നൽകിയ പഴം വാങ്ങി കഴിച്ചും നെഞ്ചിൽ തലചായ്ച്ച് കിടന്നും സൗഹൃദം പങ്കുവയ്ക്കുന്നതിന്റെ രസകരമായ ചിത്രങ്ങളാണ് തരൂർ പങ്കുവെച്ചിരിക്കുന്നത്.

ശശി തരൂരിന്റെ സാമൂഹ്യ മാധ്യമ കുറിപ്പ് പൂർണ്ണരൂപം

Advertisement
inner ad

“ഒരു മങ്കി ബാത്ത്”
ഇന്ന് അസാധാരണമായ ഒരു അനുഭവം ഉണ്ടായി. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് പ്രഭാത പത്രങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞു എന്റെ അടുത്തേക്ക് വന്ന് എന്റെ മടിയിൽ ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ ആർത്തിയോടെ തിന്നു, എന്നെ കെട്ടിപ്പിടിച്ച് നെഞ്ചിൽ തല ചായ്ച്ചു കിടന്നുറങ്ങി. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങി, അവൻ ചാടി എണീറ്റു എങ്ങോട്ടോ ഓടിപ്പോയി

Continue Reading

Delhi

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി
നാളെ സംഭൽ സന്ദർശിക്കും

Published

on

ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി
നാളെ സംഭൽ സന്ദർശിക്കും. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. ഷാഹി മസ്‌ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
യുപി കോൺഗ്രസ് അധ്യക്ഷൻ അജയ്
റായിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭൽ സന്ദർശിച്ചിരുന്നു. എന്നാൽ പോലീസ് തടയുകയാണുണ്ടായത്. ഡിസംബർ 10 വരെ അധികാരികളുടെ അനുമതിയില്ലാതെ സംഘർഷബാധിത ജില്ലകളിൽ രാഷ്ട്രീയക്കാരോ സാമൂഹിക സംഘടന പ്രവർത്തകരോ അടക്കം പുറത്തുനിന്നു ആർക്കും തന്നെ പ്രവേശനം അനുവദിക്കരുതെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.

Continue Reading

Featured