Connect with us
48 birthday
top banner (1)

Ernakulam

‘ധനവകുപ്പ് പുറത്തിറക്കിയത് കത്തല്ല ക്യാപ്സൂളാണ്, രജിസ്‌ട്രേഷൻ കിട്ടുംമുമ്പ് എങ്ങനെ ജിഎസ്ടി അടച്ചു’; ചോദ്യങ്ങൾ ഉന്നയിച്ച് മാത്യു കുഴൽനാടൻ

Avatar

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ചോദിച്ച ചോദ്യത്തിനല്ല മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന്
ധനമന്ത്രി വ്യക്തമാക്കണമെന്നും ധനവകുപ്പിന്റേത് ക്യാപ്സൂൾ മാത്രമാണെന്നും മാത്യു കുഴൽനാടൻ തിരിച്ചടിച്ചു. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പണം നൽകിയെന്നതാണ് പ്രധാന വിഷയം. സേവനം നൽകാതെ കോടികൾ നൽകിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ മാപ്പ് പറയണമെന്ന് എകെ ബാലൻ ആവശ്യപ്പെടുന്നത്. എകെ ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഓഫീസിൽ ഇതുവരെയും കത്ത്ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്. സിഎംആർഎൽ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി (എക്സാലോജിക്) കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി 5 ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതൽ മാത്രമാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും? കത്തിൽ 1.72 കോടിയുടെ നികുതിയാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ധനകാര്യ വകുപ്പ് ഇറക്കിയ കത്ത് വെറും ക്യാപ്സൂൾ മാത്രമാണ്. കൊള്ള ചോദ്യം ചെയ്യപെടുമ്പോൾ ഇറങ്ങുന്ന ന്യായീകരണ ക്യാപ്സൂൾ മാത്രമാണിതെന്നും ധനമന്ത്രി മറുപടി നൽകണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി സിയാല്‍ സജ്ജമായി

Published

on

കൊച്ചി: ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി സിയാല്‍ സജ്ജമായി. തീര്‍ത്ഥാടനം കഴിഞ്ഞ് ജൂലായ് 10 മുതലാണ് ഹജ്ജ് മടക്കയാത്രാ വിമാന സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക കാനുകളില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

ജൂലായ് 10 മുതല്‍ 27 വരെ സൗദി എയര്‍ലൈന്‍സിന്റെ 16 വിമാനങ്ങളിലായാണ് ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യവിമാനം ജൂലായ് 10 ന് പുലര്‍ച്ചെ 2.15 ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.35 ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യ വിമാനത്തില്‍ എത്തുക. ഇവരുടെ കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്. ബാഗ്ഗേജുകള്‍ എടുക്കാനും അതിവേഗം അറൈവല്‍ മേഖലയിലേയ്ക്ക് ഇവരെ കൊണ്ടുപോകാനും, ഒരോരുത്തര്‍ക്കും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം സംസം വെളളം ലഭ്യമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Advertisement
inner ad

4778 യാത്രക്കാരാണ് ഇത്തവണ സിയാലില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിച്ചത. ഇത് റെക്കോഡാണ്. ഇവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ സിയാല്‍ ഒരുക്കി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും സമ്മേളനം നടത്താനും സൗകര്യങ്ങളുള്ള ഹജ്ജ് ക്യാമ്പ് സിയാല്‍ അക്കാദമിയുടെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്. 600 പേര്‍ക്ക് കിടക്കാനുള്ള സൗകര്യം, അലോപ്പതി, ആയൂര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സേവനം, ആംബുലന്‍സ് സര്‍വീസ്, പോലീസ്, അഗ്‌നിരക്ഷ സേനാ യൂണിറ്റുകള്‍ എന്നിവ ക്യാമ്പിലും പ്രത്യേക ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയും സജ്ജമാക്കിയിരുന്നു. തീര്‍ത്ഥാടനം കഴിഞ്ഞ് സിയാലില്‍ എത്തുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം ജലം ടെര്‍മിനല്‍-3 അറൈവല്‍ ലോക് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ജൂലായ് 10 ന് ഹാജിമാര്‍ എത്തുന്ന മുറയ്ക്ക് ഇവ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പ്രത്യേക കൗണ്ടറുകളിലൂടെ ലഭ്യമാക്കും.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ ആദ്യമായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളമൊരുക്കിയിരുന്നു. ഫൂഡ് കൗണ്ടര്‍, പ്രീ-പെയ്ഡ് ടാക്സി കൗണ്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം കൗണ്ടര്‍ ഹെല്‍പ് ഡെസ്‌ക് എന്നിവയും ഇവിടെ ഒരുക്കിയിരുന്നു. വിവിധ തീര്‍ത്ഥാടന കാലങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടുന്നത് പ്രമാണിച്ച് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനും മറ്റ് യാത്രക്കാരുടെ അസൗകര്യങ്ങള്‍ ഒഴിവാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രത്യേക സജ്ജീകരണങ്ങള്‍ സിയാല്‍ ഒരുക്കിയിട്ടുള്ളത്.

Advertisement
inner ad
Continue Reading

Ernakulam

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Published

on

കൊച്ചി : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങള്‍ ഉള്‍പ്പെടെയുള്ള പിഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടേയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് 17 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയത്.ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പര്‍ ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷന്‍ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷന്‍ എപ്പോഴും എന്‍ ഐ എയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍.

Advertisement
inner ad

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍ ഐ എയുടെ വാദം തളളിയാണ് ഉപാധികളോടെ 17 പേരുടെ ഹര്‍ജി അംഗീകരിച്ചത്. എന്നാല്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ കരമന അഷ്‌റഫ് മൗലവി, യഹിയ തങ്ങള്‍ അടക്കം ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളുകയും ചെയ്തു. ഇവര്‍ പുറത്തിറങ്ങിയാല്‍ നിരോധിത സംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങുമെന്ന എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നേടിയ 17 പേരില്‍ 9 പേര്‍ ആര്‍ ആര്‍ എസ് എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രീനിവാസന്‍ വധക്കേസും കേന്ദ്ര ഏജന്‍സി ഏറ്റെടുത്തത്.

Advertisement
inner ad
Continue Reading

Ernakulam

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസ്സെടുക്കാമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാല്‍ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന് ഹൈകോടതി. മോട്ടോര്‍ വാഹന നിയമത്തില്‍ 199 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് 2019ല്‍ കൊണ്ടുവന്ന ഭേദഗതി ഇതിന് അനുമതി നല്‍കുന്നുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട. ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. അതേസമയം, ലൈസന്‍സില്ലാതെ കുട്ടികള്‍ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്. കുട്ടികള്‍ കുറ്റക്കാരെന്ന് ബാലനീതി ബോര്‍ഡ് കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ക്കും വാഹനയുടമക്കുമെതിരായ കേസ് നിലനില്‍ക്കും. കുറ്റക്കാരല്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസുണ്ടാവുകയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

Advertisement
inner ad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ തങ്ങള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വാഹനയുടമകളും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ഉത്തരവ്.

Advertisement
inner ad
Continue Reading

Featured