Kerala
അമിത വേഗം: ബസിന്റെ ഡോർ തുറന്ന് യാത്രക്കാരി മരിച്ചു

കോഴിക്കോട്: സ്വകാര്യ ബസിന്റെ അമിത വേഗം യാത്രക്കാരിയുടെ ജീവനെടുത്തു. നരിക്കുനി സ്വദേശി ഉഷ (38) ആണു ദാരുണമായി മരിച്ചത്. ഇന്നു രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. ബസിന്റെ ഡോർ അടയ്ക്കാതിരുന്നതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് വേഗത്തിൽ മുന്നോട്ടെടുത്തപ്പോൾ വാതിലിനോടു ചേർന്നു നിന്ന ഉഷ തെറിച്ചു റോഡിൽ വീണു. അതേ ബസിന്റെ പിൻ ഭാഗത്തെ ചക്രങ്ങൾ കയറി സംഭവ സ്ഥലത്തു തന്നെ അവർ മരിച്ചു. മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി. ബസ് ജീവനക്കാർക്കെതിരേ പൊലീസ് കേസെടുത്തു.
Featured
ജനങ്ങളെ അടിമുടി ശ്വാസം മുട്ടിക്കുന്ന ബജറ്റ്

- സി.പി. രാജശേഖരൻ
കൊല്ലം: സമസ്ത മേഖലയിലെയും ജനങ്ങളെ അടിമുടി തകർക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു നിയമസഭയിൽ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ബജറ്റ് പ്രസംഗം അവസാനിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേൽക്കുകയും ചെയ്തു. പക്ഷേ, തിരുത്താൻ സർക്കാർ തയാറല്ല.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാവില്ല ഇത്തവണത്തെ ബജറ്റെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്. രണ്ട് ദിവസം മുൻപ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യങ്ങളോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- അധിക വിഭവ സമാഹരണം അനിവാര്യമാണ്. പക്ഷേ, അത് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാവില്ല. ഇന്നു രാവിലെ ബജറ്റ് അവതരിപ്പിക്കുന്നതിന് വീട്ടിൽ നിന്നു പുറപ്പെടുന്നതിനു മുൻപും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഇതിനു കടക വിരുദ്ധമായിട്ടാണ് ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. ജനങ്ങളെ അടിമുടി ബുദ്ധിമുട്ടിക്കുന്ന, എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ വലയ്ക്കുന്ന ബജറ്റ്. അതേ സമയം, പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെൻഷനിൽ പോലും ഒരു രൂപ വർധിപ്പിച്ചതുമില്ല. പതിവു പോലെ ആഡംബരങ്ങൾക്കുള്ള നിരവധി നിർദേശങ്ങളുണ്ടു താനും.
പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതാണ് ഏറ്റവും വലിയ ഇരുട്ടടി. ലിറ്ററിന് രണ്ടു രൂപ വീതമാണ് ഉയരുക. ഒരു ലിറ്റർ ഡീസലിന് ഒരു രൂപ കൂടിയാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ അഞ്ചു ശതമാനം വർധന ഉണ്ടാകുമെന്നാണ് ഉപഭോക്തൃ സൂചികയിലെ മുന്നറിയിപ്പ്. ആ നിലയ്ക്ക് ഇന്ധന വില വർധന മൂലം 10 മുതൽ 15 ശതമാനം വിലവർധന പ്രതീക്ഷിക്കാമെന്ന് പ്രമുഖ അരി വ്യാപാരി വർക്കി പീറ്റർ പറഞ്ഞു. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു കിലോ ജയ അരിക്ക് ശരാശരി 30 രൂപയായിരുന്നു വില. അതിപ്പോൾ 60 രൂപയ്ക്കു മുകളിലാണ്. പെട്രോളിയം സെസ് ഏർപ്പെടുത്തിയതു വഴി വില വീണ്ടും ഉയരും. മറ്റെല്ലാ സാധനങ്ങളുടെ വിലയും ആനുപാതികമായി ഉയരും.
ഇന്ധന വിലയ്ക്കു പുറമേയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് അഞ്ച് ശതമാനം ഉയർത്തിയത്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റുകളുടെ പ്രവർത്തന ചെലവ് ഉയരാൻ ഇതും ഇടയാക്കും. സ്വാഭാവികമായും ഇതും വിലയിൽ പ്രതിഫലിക്കും. മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിൽ വരുത്തിയ വർധനയും അസ്സഹനീയമാണ്. ഇരു ചക്രവാഹനങ്ങളുടെ വിലയുടെ ഒരു ശതമാനം അധിക നികുതി ചുമത്താനുള്ള നിർദേശം സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും വിദ്യാർഥികളെയുമാണ് ദുരിതത്തിലാക്കുന്നത്. കൂടാതെ എല്ലാത്തരം വാഹനങ്ങളുടെയും വില്പന നികുതിയിലും മാറ്റം വരുത്തി. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് (എൽഎംവി) 2 ശതമാനമാണ് നികുതി ഉയർത്തിയത്. മെറ്റെല്ലാ വിഭാഗം മോട്ടോർ വാഹനങ്ങൾക്കും ഒരു ശതമാനം അധിക നികുതി ചുമത്തപ്പെട്ടു. ഇതിനെല്ലാം പുറമേയാണ് എല്ലാ തരം വാഹനങ്ങളുടെയും റോഡ് സുരക്ഷാ സെസ് ഇരട്ടിയാക്കിയത്. ഇരു ചക്ര വാഹനങ്ങളുടെ സെസ് 50 രൂപയിൽ നിന്ന് 100 രൂപയും എൽഎംവിക്ക് 100 രൂപ 200 രൂപയും ഇടത്തരം വാഹനങ്ങൾക്ക് 150 രൂപ 300 രൂപയും ഹെവി വാഹനങ്ങൾക്ക് 250 രൂപ 500 രൂപയുമായാണ് ഉയർത്തിയിരിക്കുന്നത്.
കേരളത്തിൽ വിദേശ മദ്യത്തിന്റെ ഉത്പാദനം കൂട്ടി മദ്യപരുടെ എണ്ണം വളരെ ഉയർത്തിയ ശേഷം കടുതൽ വരുമാനമുണ്ടാക്കാനുള്ള നിർദേശവും ബജറ്റിലുണ്ട്. വിദേശ മദ്യം ഉണ്ടാക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ ഉതാപാദനവും ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുന്ന വ്യവസ്ഥകളിൽ ഇളവും അനുവദിക്കും. നിലവിലെ ഉയർന്ന നികുതിക്കു പുറമേ കൂടുതൽ സെസും കൊണ്ടുവരുമെന്ന് പുതിയ ബജറ്റിൽ പറയുന്നു. ലിറ്ററിന് ആയിരം രൂപയിൽ താഴെയുള്ള മദ്യത്തിന് 20 രൂപയും അതിനു മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ് ഈടാക്കും. ഏതാനും മാസം മുൻപ് മദ്യ മുതലാളിമാരെ സഹായിക്കാനും ഇതേ നിരക്കിൽ സർക്കാർ ഉപയോക്താക്കളെ പിഴിഞ്ഞിരുന്നു.
ഭൂമിയുടെ രജ്സ്ട്രേഷൻ ഫീസും കമ്പോള വിലയും ഉയർത്തിയതു വഴി റിയൽ എസ്റ്റേറ്റ് വിപണിക്കും വില കൂടും. ഫ്ളാറ്റുകളടക്കം ഈ രംഗത്ത് വില കുതിച്ചുയരും. വില്പന ഇടിയുകയും ചെയ്യും. ഇത് സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടെയും വീട്ട് കരം കൂടമെന്നതാണ് മറ്റൊരു തിരച്ചടി. എല്ലാതരത്തിലുള്ള വിട്ടു നികുതിയും കൂടുമെന്നും ഒന്നിൽ കൂടുതൽ വീടുകളുള്ളവർക്ക് കൂടുതൽ നികുതി നല്കേണ്ടി വരുമെന്നും ബജറ്റിൽ പറയുന്നു. ഒഴിഞ്ഞു കിടക്കുന്ന ഉപയോഗ ശൂന്യമായ വിടകൾക്കും ഇനി നികുതി നൽകണം.
കോടതി വ്യവഹാരങ്ങൾക്കു ചെലവേറുമെന്നതാണ് മറ്റൊരു വെല്ലുവിളി. എല്ലാത്തരം കോർട്ട് ഫീ സ്റ്റാമ്പുകൾക്കും ഒരു ശതമാനം അധിക വില ഈടാക്കും.
എല്ലാ മേഖലയിലെയും ജനങ്ങളെ ദ്രോഹിക്കുന്ന ആഘാതമേറിയ ഒരു ബജറ്റ് സമീപകാലത്ത് കേരളത്തിൽ ഒരു സർക്കാരും അവരിപ്പിച്ചിട്ടില്ല. വഭവശൂന്യത മൂലം ആഡംബരം ഒഴിവാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. പാർട്ടി സ്മാരകങ്ങൾക്ക് ഇത്തവണയും വാരിക്കോരി നൽകിയിട്ടുണ്ട്. തലശേരിയിലെ എകെജി സ്മാരക മ്യൂസിയത്തിന് ഈ വർഷവും നീക്കി വച്ചു അഞ്ച് കോടി രൂപ!
Kerala
ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച പോലെ; സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്

തിരുവനന്തപുരം: പുതിയ ബജറ്റ് നിയമസഭയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. സാധാരണക്കാരന്റെ കീശ കീറുന്ന നടുവൊടിക്കുന്ന ഒന്നായിട്ടാണ് പൊതുവെ ബജറ്റ് വിലയിരുത്തപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് തീ വിലയാണ് കമ്പോളത്തിൽ. അതിന്റെ ഒപ്പമാണ് പെട്രോളും ഡീസലും പൊള്ളിക്കാൻ പോകുന്നത്. രണ്ട് രൂപ അധിക സെസ് ആണ് പെട്രോളിനും ഡീസലിനും കൂട്ടുന്നത്. കുടിയന്മാരെയും സർക്കാർ വെറുതെ വിട്ടില്ല…..മദ്യത്തിനും കൂട്ടി വില. 20 മുതൽ 40 രൂപ വരെ കൂട്ടിയാണ് മദ്യപന്മാരെ ധനമന്ത്രി ഞെട്ടിച്ചത്.
മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടിയത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരു അധിക ഭാരവും കൂടി തലയിൽ കെട്ടി ഏല്പിച്ചിരിക്കുകയാണ്. പല മേഖലയിലും കുതിച്ച് ചാട്ടം എന്ന് മന്ത്രി പറയുമ്പോഴും ഇവിടെ ജനങ്ങൾ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് കൂപ്പ് കുത്തുകയാണ് എന്ന് ധനമന്ത്രിയും സർക്കാരും അറിയുന്നുണ്ടോ ആവോ? ഫ്ലാറ്റ്, കാർ എന്നിവയുടെ വിലയേറും, വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. പോക്കറ്റ് കാലിയായ സർക്കാർ ജനങ്ങളെ പിഴിഞ്ഞ് കീശ നറയ്ക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.
Featured
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login