കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍

ഇടു‌ക്കിഃ മൂന്നാഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വെള്ളത്തൂവല്‍ സ്വദേശി സിന്ധുവിന്‍റെ മൃതദേഹമാണ് അയല്‍വാസി ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ ഇന്നുച്ചയ്ക്കു കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. സിന്ധുവും ബിനോയിയും സൗഹൃദത്തിലായിരുന്നു എന്നു പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം പതിനൊന്നിന് ഇരുവരും തമ്മില്‍ വഴക്കിട്ടുവെന്നും അതിനു ശേഷം സിന്ധുവിനെ കാണാതായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ബിനോയി മുങ്ങി. ഇതാണ് അയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലേക്കു നയിച്ചത്. പോലീസിനു ലഭിച്ച ചില സൂചനകളെത്തുടര്‍ന്നാണ് ഇന്ന് അയാളുടെ അടു‌ക്കളയില്‍ പരിശേ‌ാധന നടത്തിയത്. തുടര്‍ന്നു മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തിരിച്ചറിയാനാകാക്ക വിധം വികൃതമായിരുന്നു മൃതദേഹം. എന്നാല്‍ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ബിനോയിക്കു വേണ്ടിയുള്ള അന്വേ,ണം പോലീസ് ഊര്‍ജിതമാക്കി. സിന്ധു വിവാഹിതയാണ്. രണ്ടൂ മക്കളുണ്ട്.

Related posts

Leave a Comment