Connect with us
48 birthday
top banner (1)

Alappuzha

അപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരന് സഹായവുമായി ഹൗസ് സർജന്മാർ; അനുഭവം പങ്കുവെച്ച് കെ.സി വേണുഗോപാല്‍ എം.പി

Avatar

Published

on

ആലപ്പുഴ: റോഡില്‍ അപകടത്തില്‍ പരിക്കേറ്റ് ബോധരഹിതനായി കിടന്ന വഴിയാത്രക്കാരന് സഹായഹസ്തവുമായി രണ്ട് ഹൗസ് സർജന്മാർ എത്തിയ അനുഭവം പങ്കുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴ കക്കാഴം പാലത്തിന് സമീപത്തുവെച്ച് അപകടത്തെതുടർന്ന് രക്തത്തിൽ കുളിച്ചുകിടന്ന യാത്രികന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരായ രേഷ്മയും രവീണയും സഹായമേകിയത്.

കെ.സി വേണുഗോപാൽ എം.പി ഫേസ്ബുക്ക് കുറുപ്പിലൂടെയാണ്  അനുഭവം പങ്കുവെച്ചത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ കക്കാഴം പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത് കെ.സി വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പരിക്കേറ്റ വഴിയാത്രക്കാരനെ സ്വന്തം കാറിലേക്ക് കയറ്റാന്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് നിര്‍ദ്ദശം നല്‍കിയെങ്കിലും അപടത്തില്‍ പരിക്കേറ്റ് ബോധരഹിതനായ വ്യക്തി കൂടുതല്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ അതിവേഗം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനായി അതുവഴി വന്ന അംബുലന്‍സ് തടഞ്ഞുനിര്‍ത്തി അതിലേക്ക് കയറ്റുകയായിരുന്നു. പരിക്കേറ്റ വഴിയാത്രക്കാരന് അടിന്തര ചികിത്സ കൂടി അത്യാവശ്യമായ ഘട്ടത്തിലാണ് രേഷ്മയും രവീണയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്ന കാര്യം എം.പിയുടെ ശ്രദ്ധയിൽപ്പെട്ടത്. രോഗിയുടെ പൾസ് നോക്കി ആരോഗ്യസ്ഥിതി വിലയിരുത്തിയ ഇരുവരും രോഗിയോടൊപ്പം മെഡിക്കൽ കോളേജിലേക്ക് പോകാനും തയ്യാറായതായി എം.പി പറഞ്ഞു. ചികിത്സ ഉറപ്പുവരുത്തിയ ശേഷമാണ് ഇരുവരും ആശുപത്രി വിട്ടതെന്നും എം.പി ചൂണ്ടിക്കാട്ടി. ഒപ്പം രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കൽ കോളേജ് ഡോക്ടറുമായി താൻ സംസാരിച്ചെന്നും അദ്ദേഹം ഇപ്പോഴും ആരോഗ്യനില തരണം ചെയ്തിട്ടില്ലെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Advertisement
inner ad

ഒരു ജീവര്‍ രക്ഷിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പെരുമാറിയ യുവ ഡോക്ടര്‍മാരെ അഭിനന്ദിക്കാനും കെ.സി വേണുഗോപാല്‍ മറന്നില്ല.  അപകടത്തില്‍ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ആരോഗ്യം വിവരം ആരാഞ്ഞ ശേഷമാണ് കെ.സി വേണുഗോപാല്‍ മടങ്ങിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് ഏറെ ഹൃദയം നിറഞ്ഞ ഒരനുഭവമുണ്ടായി. മനുഷ്യരോടും സമൂഹത്തോടും ഏറെ സ്നേഹവും കരുതലും പ്രതിബദ്ധതയും പുലർത്തുന്ന രണ്ട് പെൺകുട്ടികളെ അവിചാരിതമായി കണ്ടുമുട്ടിയതാണ് അത്.

Advertisement
inner ad

ഇന്ന് ഞാനും സഹപ്രവർത്തകരും തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് വരും വഴിയാണ് സംഭവം. കക്കാഴം പാലത്തിലേക്ക് ഞങ്ങളുടെ വാഹനം കയറുമ്പോഴാണ് അവിടെ ഞങ്ങൾ ഒരു കാഴ്ച കണ്ടത്. അപകടത്തിൽ പരിക്കേറ്റ് ഒരാൾ റോഡിൽ കിടക്കുന്നു. അപ്പോൾത്തന്നെ വാഹനം നിർത്തി നോക്കിയപ്പോൾ അപകടത്തിൽപ്പെട്ട് ബോധരഹിതനായി ഒരാൾ കിടക്കുന്നതാണ് കണ്ടത്. അയാളിൽ നിന്ന് രക്തം വാർന്നൊഴുകുന്നുമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും വാഹനത്തിൽ നിന്നിറങ്ങി അദ്ദേഹത്തെ ഞങ്ങളുടെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ആംബുലൻസ് ആ വഴി കടന്നുവന്നത്. ആ ആംബുലൻസ് നിർത്തി അദ്ദേഹത്തെ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആ മനുഷ്യന് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ വായിൽക്കൂടി രക്തം വരുന്ന അവസ്ഥ വരെയുണ്ടായി. ഉടൻതന്നെ അവിടെയെത്തിച്ചേർന്ന രണ്ടുപേർ ഇദ്ദേഹത്തിന്റെ പൾസ് നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരായ രണ്ട് കുട്ടികളായിരുന്നു അത്. അപകടം കണ്ടയുടനെ ഒരു നിമിഷം പോലും ആലോചിച്ചുനിൽക്കാതെ ഉടനെ തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവർ. പൾസ് നോക്കി ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ആ കുട്ടികൾ ഇദ്ദേഹത്തെ ആ ആംബുലൻസിൽ കയറ്റി. ഒട്ടും മടിക്കാതെ അവരും ആംബുലൻസിൽ കയറി. അവിടെനിന്നുകൊണ്ടുതന്നെ ഞാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. അടിയന്തര ചികിത്സ നൽകുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും അദ്ദേഹം ഉറപ്പ് നൽകി. ഇത് ഉറപ്പുവരുത്താനായി ആംബുലൻസിന് പിറകെ ഞങ്ങളും കാറിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ കാത്ത് ആരോഗ്യപ്രവർത്തകർ നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് തീവ്ര പരിചരണം ഉറപ്പ് വരുത്തിയ ശേഷമാണ് ഞങ്ങൾ ആശുപത്രി വിട്ടത്.

രക്ഷാപ്രവർത്തനത്തിലും ആംബുലൻസിലും ശേഷം ആശുപത്രിയിലും നല്ല മനസ്സിനുടമകളായ ആ രണ്ട് ഹൗസ് സർജന്മാരും രോഗിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുനൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന് വേണ്ട ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അവർ അവിടം വിട്ടത്. ഏറെ ആശ്വാസവും സന്തോഷവും തോന്നി അതറിഞ്ഞപ്പോൾ.

Advertisement
inner ad

രേഷ്മയും രവീണയും. ആ കുട്ടികൾ ഈ നാട്ടിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ നിറയിലേക്ക് ഉയർന്നുവരും എന്ന കാര്യത്തിൽ സമയമില്ല. ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർമാർ സമൂഹത്തിന് എക്കാലവും മാതൃകയാണ്. അവരെയാണ് നമുക്ക് വേണ്ടത്. ഒപ്പം ഈ നിലയിൽ സഹജീവികളോട് സഹാനുഭൂതി കാണിക്കുന്ന മനുഷ്യരായിക്കൂടി അവർ മാറുമ്പോൾ അതേറെ ആഹ്ലാദമുണ്ടാക്കുന്നതാണ്.

ഒപ്പം അൽപ്പം മുൻപ് മെഡിക്കൽ കോളേജിലേക്ക് വിളിച്ചിരുന്നു. ഡോക്ടറുമായി സംസാരിച്ചു. പരിക്കേറ്റ വ്യക്തി ഇപ്പോഴും അപകടനില തരണം ചെയ്തില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹം എത്രയും വേഗം രോഗമുക്തി നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Advertisement
inner ad

Alappuzha

തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറ‌ഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.

Continue Reading

Alappuzha

വൈദ്യുതി നിരക്ക് വർധന; പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി

Published

on

പുന്നപ്ര: വൈദ്യുതി നിരക്ക് കൂട്ടിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം, എസ്. ഗോപകുമാർ, ശ്രീജാ സന്തോഷ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൽ ഹാദി ഹസൻ,മജീദ് കാളുതറ, ആർ. ശെൽവരാജൻ, പി.രങ്കനാഥൻ, വർണം മോഹനൻ, സാബു, അജിത വാളൻപറമ്പിൽ, നൗഷാദ് അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നല്കി.

Continue Reading

Alappuzha

കളർകോട് വാഹനാപകടം; ആൽവിന് കണ്ണീരോടെ വിട

Published

on

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആൽവിന്റെ മൃതദേഹം സംസ്‌കരിച്ചു. തലവടിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു. ആല്‍വിന്‍ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിൽ കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല അന്തിമോപചാരം അർപ്പിച്ചു. ആൽവിന്റെ സുഹൃത്തുക്കളും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽവിൻ മരിച്ചത്. അപകടത്തിൽ ആൽവിൻ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. ചികിത്സയിലുള്ള നാല് വിദ്യാർഥികൾ അപകടനില തരണം ചെയ്തതായി മെഡിക്കൽ ബോർഡ്.

Continue Reading

Featured