യുവതിയെ വീട് കയറി ആക്രമിച്ച കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍

തിരുവനന്തപുരംഃ യുവതിയെ വീടു കയറി ആക്രമിച്ചു പരുക്കേല്പിച്ച സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. നഗരത്തില്‍ ഹോട്ടല്‍ നടത്തുന്ന സുധീറിനെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന്‍ നൗഷാദിനു വേണ്ടി തെരച്ചില്‍ ഊര്‍ജിതം. ഇന്നലെയായിരുന്നു പൂന്തറ സ്വദേശിനിയായ യുവതിയെ സഹോദരങ്ങള്‍ വീട് കയറി ക്രൂരമായി മര്‍ദിച്ചത്. ആമിന എന്ന യുവതിയാണു പരാതിക്കാരി.‌ ഇവരുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ചിലരുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെ സുധീര്‍ ആമിനയുടെ വീട്ടിലേക്കു കടന്നുകയറി അവരെ വലിച്ചിഴച്ചുകൊണ്ടുവന്നു മതിലിനോടു ചേര്‍ത്തു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നൗഷാദും ഒപ്പം കൂടിയെന്നു പോലീസ് പറയുന്നു. ഇന്നു പുലര്‍ച്ചെയാണ് ഒരു ബന്ധുവിന്‍റെ വീട്ടില്‍ നിന്ന് സുധീറിനെ അറസ്റ്റ് ചെയ്തത്. നൗഷാദും ഉടന്‍ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു.

Related posts

Leave a Comment