തീർഥാടകർ കുറവ്, പമ്പയിലും സന്നിധാനത്തും വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല

  • നാളെ മുതല് സ്പോട്ട് ബുക്കിംഗ്

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഭക്തർക്കു പ്രവേശനം അനുവദിക്കണമെന്ന തീർഥാടകരുടെ സമ്മർദത്തെത്തുടർന്ന് കൂടുതൽ പേർക്കു ദർശനം അനുവദിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. പ്രതിദിനം അര ലക്ഷം ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാനുള്ള അനുമതിയാണ് ആലോചിക്കുന്നത്. നിലവിൽ ഇത് മുപ്പതിനായിരമാണ്. മുപ്പതിനായിരം പേർക്ക് പ്രവേശനം അനുവദിച്ചെങ്കിലും പകുതി പേർമാത്രമാണ് ദർശനത്തിനെത്തുന്നത്.
നിയന്ത്രണങ്ങളില്ലാത്ത കാലത്ത്സാധാരണ തീർഥാടന കാലത്ത് ഒരു ദിവസം ശരാശരി മൂന്നു ലക്ഷത്തിലധികം തീർഥാടകരാണു മല ചവിട്ടിയിരുന്നത്. മണ്ഡലം- മകരവിളക്കു മഹോത്സവ ദിവസങ്ങളിൽ ഇതു മുപ്പത് ലക്ഷം വരെ ആയി ഉർന്നിട്ടുമുണ്ട്. എന്നാൽ പിണറായി വിജയൻ അധികാരമേറ്റതിനു ശേഷം ഒരു വർഷമൊഴികെ എല്ലാ കാലത്തും ശബരിമലയിൽ വലിയ പ്രതിസന്ധിയായിരുന്നു.
2018ലും 19ലും ശബരിമലയിലെ യുവതീ പ്രവേശനവും മഹാപ്രളയങ്ങളും മൂലം തീർഥാടനം അലങ്കോലപ്പെട്ടു. 2020ലെ തീർഥാടനം കോവിഡ് മഹാമാരി മൂലം പൂർണമായും സ്തംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബിരിമലയിലെ തടസങ്ങൾ മറ്റു ക്ഷേത്രങ്ങളുടെയും നിലനില്പ് ചോദ്യം ചെയ്യുന്ന സാഹചര്യമെത്തി. കോവിഡ് വ്യാപനം കുറയുകയും ബാർ ഹോട്ടലുകളും മാളുകളും സിനിമാ തീയെറ്ററുകളും തുറന്നപ്പോളും ശബരിമലയിൽ നാമമാത്രമായി മാത്രം ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരേ വലിയ രോഷമാണ് ഉയരുന്നത്. ഇതേത്തുടർന്നാണ് മനം മാറ്റത്തിനു സർക്കാർ തയാറാകുന്നത്.
ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്നാണു ദേവസ്വം ബോർഡ് നിലപാട്. എന്നാൽ സർക്കാർ ഇചുവരെ അത് അനുവദിച്ചിട്ടില്ല. നിലവിൽ ബുക്ക് ചെയ്ത എത്ര പേർ ദർശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബർ ഒന്ന് മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. ഭക്തരുടെ എണ്ണം കൂട്ടിയാൽ നീലിമല പാത കൂടി തുറന്ന് നൽകിയേക്കും. നിലയ്ക്കലിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
അതിനിടെ സർക്കാരിന്റെ പിടിപ്പുകേട് മൂലം പമ്പയിലും സന്നിധാനത്തേക്കുള്ള വഴികളിലും കടകളും ഹോട്ടലുകളുമൊന്നും തുറന്നിട്ടില്ല. ഇതു ‌തീർഥാടകരെ വല്ലാതെ വലയ്ക്കുന്നു. തീർഥാടകരെ വലിയ തോതിൽ നിയന്ത്രിക്കുകയും കടകൾക്ക് അതനുസരിച്ചുള്ള ലൈസൻസ് ഫീസ് ഇളവ് ചെയ്യാത്തതുമാണ് കുഴപ്പങ്ങൾക്കു കാരണമെന്ന് കച്ചവടക്കാർ പറയുന്നു. മുൻവർഷങ്ങളിൽ ശബരിമലയിൽ ഹോട്ടലുകൾക്കും ‌മറ്റും ലൈസൻസ് എടുത്തവർക്ക് കട തുറക്കാൻ കഴിഞ്ഞില്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് തങ്ങൾക്കു സംഭവിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ വർഷവും ഇളവുകൾ നൽകാൻ ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും തയാറാകുന്നില്ല.
സന്നിധാനത്ത് വിരിവയ്ക്കാൻ അനുമതിയില്ലാത്തതിനാൽ ഭക്തർക്കു കൂടുതൽ സമയം തങ്ങാനാവില്ല. അതുകൊണ്ടു തന്നെ വ്യാപാരത്തിലും മാന്ദ്യം സംഭവിക്കും. അതിനാൽ ലൈസൻസ് ഫീസിൽ ഇളവ് അനുവദിക്കണമെന്നാണ് വ്യാപാരികളുടെ നിലപാട്. അല്ലെങ്കിൽ ഹോട്ടലുകളടക്കം തുറക്കാനാവില്ലെന്നും അവർ പറയുന്നു.

അതിനിടെ ശബരിമല ദർശനത്തിന്നാ ളെ മുതൽ സ്പോട്ട്ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി ർക്കാ
ർ ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.

Related posts

Leave a Comment