Connect with us
48 birthday
top banner (1)

Kerala

സംസ്ഥാനത്ത് ഭീകരമായ വിലക്കയറ്റം, സർക്കാർ കാഴ്ചക്കാരാകുന്നു; വി.ഡി. സതീശൻ

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിഭീകരമായ വിലക്കയറ്റംമൂലം സാധാരണക്കാർ ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

സംസ്ഥാനത്ത് ഭരണം ഇല്ലാത്ത അവസ്ഥയാണ്. ഭരണകൂടത്തിന്റെ ഒരു സഹായവും ജനങ്ങളിൽ എത്തുന്നില്ല.
ഭരണാധികാരികൾ അന്ധന്മാരായി ഊര് ചുറ്റുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

Advertisement
inner ad

നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ പൊതുവിപണിയിൽ ഇടപെടേണ്ട സർക്കാർ മൗനം ഭജിക്കുന്നു.
ഇലക്ഷൻ അട്ടിമറിക്കാൻ വേണ്ടി കിറ്റ് കൊടുത്ത പണം തിരികെ നൽകാത്തതിനാൽ പൊതുവിതരണ സംവിധാനം തന്നെ അവതാളത്തിൽ ആയിരിക്കുകയാണ്. ഓണക്കാലത്ത് പച്ചക്കറി വില സർവകാല റെക്കോർഡിൽ എത്തി. വൈദ്യുതചാർജ് പലവട്ടം വർദ്ധിപ്പിച്ചു .വെള്ളക്കരവും ഇന്ധന സെസും വസ്തു നികുതിയും കെട്ടിടനികുതിയും വർദ്ധിപ്പിച്ചു .എന്നാൽ സാധാരണക്കാരന്റെ വരുമാനത്തിൽ ഒരു രൂപ പോലും വർദ്ധനവ് ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതുപോലെ തന്നെയാണ് സർക്കാർ ജീവനക്കാരുടെ കാര്യവും. വിലവർദ്ധനവിനെ നേരിടാനുള്ള ക്ഷാമ ബത്ത കുടിശികയായിട്ട് മൂന്നുവർഷം കഴിഞ്ഞു. ആറ് ഗഡുകളിലായി 19ശതമാനം ക്ഷാമ ബത്തയാണ് കുടിശ്ശികയായി ഉള്ളത്. കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം നാലു വർഷമായി മരവിപ്പിച്ചിരിക്കുന്നു. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതി സർക്കാർ ജീവനക്കാർക്ക് യാതൊരു ഉപയോഗവും ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. സംസ്ഥാനത്തെ ചരിത്രത്തിൽ ഇതേവരെ ഉണ്ടാകാത്തവണ്ണം അവകാശനിഷേധങ്ങളുടെ ഘോഷയാത്രയാണ് കഴിഞ്ഞ ഏഴ് വർഷക്കാലമായി കാണുന്നത്.

ജനകീയതയുടെ മുഖംമൂടി അണിഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യുന്ന ഭരണകൂടമാണ് ഇന്നുള്ളത്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഒരുമാസത്തെ ശമ്പളം ബോണസ്സായി നൽകിയിരുന്ന സംസ്ഥാനമാണ് കേരളം എന്നാൽ ഇടതു സർക്കാർ ജീവനക്കാർക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുകയാണ്. പൊതുജനങ്ങൾക്ക് മുൻകാലത്ത് നൽകിയിരുന്ന ഓണക്കിറ്റ് പോലും പരിമിതപ്പെടുത്തുമെന്നാണ് പറയുന്നത്.
സർക്കാർ വിഹിതമില്ലാതെയും മതിയായ ആശുപത്രികളിലില്ലാതെയും മെഡിസെപ്പ് അട്ടിമറിച്ചു. PSC യെ നോക്കുകൂത്തിയാക്കി 3 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നാലും അഞ്ചും വർഷം കഴിഞ്ഞ് നൽകുമെന്ന് കടം പറയാൻ സർക്കാരിന് എന്ത് ധാർമികതയാണ് ഉള്ളത് .

Advertisement
inner ad

സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം. വിൻസെൻ്റ് എംഎൽഎ , എ.എം. ജാഫർ ഖാൻ ,എം .ജെ. തോമസ് ഹെർബിറ്റ് ,എസ്. ഉമാശങ്കർ, എ .പി .സുനിൽ, കെ. കെ .രാജേഷ് ഖന്ന , രഞ്ജു. കെ .മാത്യു, ടി.വി രാമദാസ്, ജെ.സുനിൽ ജോസ്. എം. പി ഷനിജ്, ബി പ്രദീപ് കുമാർ, സലീല കുമാരി എന്നിവർ സംസാരിച്ചു.

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured