ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു

തൃശൂർ: വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്. കഴിച്ച മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാട്ടൂർ റോഡിൽ തട്ടുകട നടത്തുകയാണ് ബിജു, നിഷാന്ത് കോഴിക്കട ഉടമയാണ്. ഇവർ കഴിച്ചത് ഏതു തരം മദ്യമാണെന്നു വ്യക്തമല്ല. നാടൻ ചാരായമാണെന്നു പറയുന്നു. ഇന്നലെ വൈകുന്നേരമാണ് മദ്യം കഴിച്ചത്. അവശ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാർ ഹോട്ടലുകളിൽ നിന്നോ ഔട്ട്ലെറ്റുകളിൽ നിന്നോ വാങ്ങിയതല്ല മദ്യമെന്നു വ്യക്തമായിട്ടുണ്ട്. എങ്കിലും തൃശൂർ ജില്ലയിൽ വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.

Related posts

Leave a Comment