വിവാഹ ശേഷം കിടപ്പറ ദൃശ്യം പകർത്തി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി

കൊച്ചി: കൊച്ചിയിലെ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടിയ കേസിൽ നാലുപേർ പിടിയിൽ. ഉദുമ അരമങ്ങാനത്തെ ഉമ്മർ (50), ഭാര്യ ഫാത്തിമ (45), കാസർകോട് ചൗക്കിയിൽ താമസിക്കുന്ന നായന്മാർമൂലയിലെ സാജിദ (36), കണ്ണൂർ ചെറുതാഴത്തെ ഇക്ബാൽ (62) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്‌ ഐ കെ പി സതീശൻ അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി എ സത്താറിന്റെ പരാതിയിൽ ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടകവീട്ടിൽനിന്നാണ് സംഘത്തെ പിടികൂടിയത്.

സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയിൽപ്പെടുത്തുകയായിരുന്നു. ഉമ്മർ – ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ കഴിഞ്ഞ രണ്ടിന് സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടർന്ന് നവദമ്പതികളെ കല്ലഞ്ചിറയിലെ വാടകവീട്ടിൽ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ പ്രതികൾ സാജിദയുടെ സഹായത്തോടെ നഗ്നചിത്രങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു.വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഏഴു ലക്ഷംകൂടി ആവശ്യപ്പെട്ടതോടെയാണ് സത്താർ പൊലീസിൽ പരാതി നൽകിയത്. കൂടുതലാളുകളെ സംഘം കബളിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു. സാജിദയെ ഉപയോഗപ്പെടുത്തി കാസർകോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയിൽ പെടുത്തിയിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സാജിദ മിസ്‌കോൾ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്. സാജിദയുടെ നമ്ബറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടർന്ന് യുവതിക്കൊപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തും. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. സമാനരീതിയിലായിരുന്നു കാസർകോടുള്ള വ്യാപാരി തട്ടിപ്പിൽ കുടുങ്ങിയത്. 48000 രൂപയാണ് വ്യാപാരിയിൽ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പൊലീസിനെ സമീപിക്കുകയായിരുന്നു.

Related posts

Leave a Comment