ഹണി ട്രാപ് ; നിലമ്പൂരിൽ രണ്ട് പേർ അറസ്റ്റിലായി

മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ നിലമ്പൂരിൽ അറസ്റ്റിലായി.
നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്കൻ നൽകിയ പരാതിയിലാണ് പ്രതികളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ നേരത്തേയും പ്രതികളാണ്. സാമ്പത്തിക ശേഷിയുള്ള വ്യക്തികളെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചുവരുത്തി ആൺകുട്ടികളെ കൂടെ നിർത്തി വിഡിയോയും ചിത്രങ്ങളും എടുക്കുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് സംഘത്തിൻറെ രീതി.

Related posts

Leave a Comment