ഹണിട്രാപ്പില്‍ കുടുങ്ങി കേരളാ പോലീസിലെ ഉന്നതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിനെ വലയിലാക്കി വീണ്ടും ഹണിട്രാപ് വിവാദം. കേരളത്തെ വിറപ്പിക്കുന്ന ഒരു എഡിജിപി ഉൾപ്പെടെ യുവതിയുടെ തേൻകെണിയിൽ വീണത് നിരവധി ഉദ്യോഗസ്ഥർ. 20ലേറെ പേരാണ് ഇപ്പോൾ ഈ കെണിയിൽ കുടുങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.ഒരു എഡിജിപി, ഒരു ഐജി എന്നിവരുൾപ്പെടെയാണ് ഹണിട്രാപ്പിൽ വീണ ഉദ്യോഗസ്ഥർ. ഡിവൈഎസ്പിമാരും സിഐമാരും എസ്‌ഐമാരും ഇതിലുണ്ട്. എല്ലാവരുമായുള്ള വീഡിയോ കാണിച്ചാണ് യുവതി ഇപ്പോൾ പോലീസുകാരെ ഭീഷണിപ്പെടുത്തുന്നത്.ഉന്നത ഉദ്യോഗസ്ഥരെ ആദ്യം ചാറ്റിലൂടെ പരിചയപ്പെട്ടാണ് യുവതി തന്റെ വേട്ട തുടങ്ങിയത്. ആദ്യം പരിചയപ്പെട്ട ഒരു ഡിവൈഎസ്പിയാണ് ആദ്യം യുവതിയുടെ കെണിയിൽ കുടുങ്ങിയത്. ഈ ബന്ധം പതുക്കെ വളർന്നതോടെ കൂടുതൽ ഉദ്യോഗസ്ഥർ വലയിൽ കുടുങ്ങി.ഉന്നത ഉദ്യോഗസ്ഥർവരെ തന്റെ വലയിലായതോടെ യുവതി ഓരോരോ ആവശ്യങ്ങൾ പറഞ്ഞു തുടങ്ങുകയായിരുന്നു. പണവും ആഭരണവും ഒക്കെ ഇവരിൽ നിന്നായി യുവതി വാങ്ങിയിട്ടുണ്ട്. യുവതിയുടെ ഭീഷണി കൂടിക്കൂടി വന്നതോടെയാണ് ഇതു കുരുക്കാണെന്ന് പോലീസുകാർ തിരിച്ചറിഞ്ഞത്.പല ഉദ്യോഗസ്ഥരുമിപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. പലരും ഇവരോടുള്ള ചാറ്റിൽ ഇക്കാര്യം പറയുന്നുണ്ട്. തങ്ങൾ മരിച്ചാൽ ഈ യുവതിയാണ് ഉത്തരവാദിയെന്നാണ് ഇവരിൽ പലരും അയച്ച മെസേജുകൾ സൂചിപ്പിക്കുന്നത്.ഉന്നത പോലീസുദ്യോഗസ്ഥരുടെ വാട്‌സ്‌ആപ്പിലടക്കം ഇക്കാര്യങ്ങൾ ചർച്ചയായതോടെ ഇന്റലിജെൻസും ഇക്കാര്യം അന്വേഷിച്ചിരുന്നു. ഉന്നത ഉദ്യോഗ്സ്ഥർകൂടി പെട്ട കേസായതിനാൽ ഈ അന്വേഷണ റിപ്പോർട്ടും പൂഴ്ത്തിവച്ചിരിക്കുകയാണ്.

Related posts

Leave a Comment