ഹോണ്ടയുടെ പുതിയ ബിഗ്‌വിങ് ഷോറൂം ആലുവയില്‍

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്‌വിങ് ഷോറും ആലുവ തായിക്കാട്ടുകരയില്‍ ആരംഭിച്ചു. ഈ ഉദ്ഘാടനത്തോടൊ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ #ഏീഞശറശി സ്പിരിറ്റ് ഉയര്‍ത്തുന്നു  (വിലാസം: ഡോര്‍ നമ്പര്‍ 17/391, സിപി 17/392, തായിക്കാട്ടുകര, ആലുവ, എറണാകുളം, 683106).
ഹോണ്ട ബിഗ്‌വിങ് (ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നെറ്റ്വര്‍ക്ക്) വ്യാപിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് വഴിയൊരുക്കുമെന്നും ആലുവയില്‍ ബിഗ്‌വിങ് ഉദ്ഘാടനം ചെയ്യുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്, ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്കെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
വലിയ മെട്രോകളില്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ ഫോര്‍മാറ്റിനെ നയിക്കുന്നത് ബിഗ്‌വിങ് ടോപ്‌ലൈനാണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. ഹൈനെസ്-സിബി350, സിബി350ആര്‍എസ്,  സിബി500എക്‌സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, അഡ്വഞ്ചര്‍ ടൂറര്‍ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഗോള്‍ഡ് വിംഗ് ടൂര്‍ തുടങ്ങിയ മോഡലുകള്‍ ആരാധരെ ആകര്‍ഷിക്കുന്നു. ബിഗ്‌വിങ് ഹോണ്ടയുടെ മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ ആരാധകര്‍ക്കായുള്ളതാണ്.

Related posts

Leave a Comment