Connect with us
48 birthday
top banner (1)

Kuwait

ഷെയ്ഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അൽസബ അന്തരിച്ചു. മൂന്നു ദിവസത്തെ പൂർണ്ണാവധി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ബഹുമാന്യ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ അന്തരിച്ചു . 86വയസ്സായിരുന്ന അദ്ദേഹത്തിന്റെ മരണവാർത്ത അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2006 മുതൽ കുവൈറ്റിന്റെ കിരീടാവകാശിയായി സേവനമനുഷ്ഠിച്ചു വന്ന ഷെയ്ഖ് നവാഫ് കഴിഞ്ഞ 2020 സപ്തംബറിൽ അമീർ ഷെയ്ഖ് സഭ അൽ അഹമ്മദ് അൽ സബയുടെ വിയോഗത്തെ തുടർന്ന് കുവൈറ്റിന്റെ പരമാധികാരമുള്ള അമീർ ആയി രാജ്‌ജ്യത്തെ മുന്നോട്ടു നയിച്ചു വരികയായിരുന്നു. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ശൈഖ് നവാഫ് പതിറ്റാണ്ടുകളോളം ഉയർന്ന പദവി വഹിച്ചിരുന്നു. 2006-ൽ കിരീടാവകാശിയായി നാമകരണം ചെയ്യപ്പെട്ട അദ്ദേഹം 1990-ൽ ഇറാഖി സൈന്യം എണ്ണ സമ്പന്നമായ കുവൈറ്റിനെ ആക്രമിച്ചപ്പോൾ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു. സായുധ സംഘങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിച്ച് ആഭ്യന്തര മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.

കാരുണ്യത്തിനും ഉദാരതക്കും പേരുകേട്ട കുവൈറ്റിന്റെ പാരമ്പര്യത്തിന് അനുസൃതമായി ജനപ്രീതിയാർജ്ജിച്ച അദ്ദേഹം ഏറെ എളിമയ്ക്ക് പ്രശസ്തനായിരുന്നു. മാപ്പിന്റെ അമീർ എന്നാണ് അദ്ദേഹം അറിയപ്പെട്ടത് . ആധുനിക കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അനുരഞ്ജനത്തിന്റെ വക്താവായിക്കൊണ്ട്, പൊതുമാപ്പ്, തടവുകാരുടെ മോചനം, പൗരത്വം എന്നിവയിലൂടെലോക ശ്രദ്ധ യാകര്ഷിക്കുകയുണ്ടായി. പാർലമെന്റിൽ പ്രതിപക്ഷത്തോട് സമവായ സമീപനം സ്വീകരിച്ചുകൊണ്ട് എല്ലാ ശബ്ദങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത് . ജനങ്ങളുടെ അഭിലാഷത്തിനും ജനാഭിപ്രായത്തിനും വില മഥിച്ചിരുന്ന ബഹു അമീറിന്റെ വിശാലമായ അറബ് മുസ്‌ലിംസമൂഹത്തിനുള്ളിലെ ഏകോപനത്തിന്നായുള്ള അദ്ദേഹത്തിന്റെ പങ്കിനെയും സേവനത്തെയും എന്നും സ്മരിക്കപ്പെടും എന്നുറപ്പാണ്.

Advertisement
inner ad

കുവൈത്തിന്റെ പുതിയ എമിർ ആയി നിലവിൽ കിരീടാവകാശി കൂടിയായിരുന്ന ബഹുമാന്യ ഷേഖ് മിഷാൽ അൽ അൽ അഹമ്മദ് അൽ സബയെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മന്ത്രാലയങ്ങൾ മൂന്നു ദിവസം പൂർണ്ണമായി അടച്ചിടുന്നതിനു പുറമെ രാജ്‌ജ്യത്ത് നാല്പത് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം ഒരു ദുഃഖാചരണത്തിലേക്ക് പ്രവേശിക്കുമ്പോൾ, കുവൈറ്റിലെയും അയൽ പ്രദേശത്തെയും ജനങ്ങലളും അറബ് സമൂഹവും അന്തരിച്ച ഷെയ്ഖ് നവാസ് അൽ അഹമ്മദ് അൽ ജാബിർ അൽ സബക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയാണ്. രാജ്‌ജ്യത്തത്തെക്ക് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

വയനാട് അസ്സിസിയേഷൻ അർദ്ധവാർഷിക പൊതുയോഗം

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ അർദ്ധവാർഷിക പൊതുയോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേർന്നു. മംഗഫ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മെനീഷ് വാസ് അർദ്ധ വാർഷിക പ്രവർത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ അർദ്ധവാർഷിക വരവ് ചിലവ് കണക്കുക ലും അവതരണവും ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്‌ക്കര വിതരണവും നടന്നു.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിവിധ പ്ലാനുകളെ കുറിച് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന സ്വപ്നഗേഹം ഭവനപദ്ധതിയുടെ വിവരങ്ങൾ പ്രസിഡന്റ് അംഗങ്ങൾക്കായി വിശദീകരിക്കുകയും ഈ വർഷത്തെ ഭവനത്തിന് അർഹരായവരെ തിരഞ്ഞെടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജിജിൽ മാത്യു നേതൃത്വം നൽകിയ യോഗം വരുന്ന 6 മാസകാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി അവസാനിച്ചു.

Continue Reading

Kuwait

അസ്‌ലം പാനൂരിന് കെ.കെ.എം.എ ജലീബ്ബ് ബ്രാഞ്ച് യാത്രയയിപ്പ് നൽകി

Published

on


കുവൈത്ത് സിറ്റി : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ജലീബ് ബ്രാഞ്ച് റിലീഫ് വൈസ് പ്രസിഡന്റ് അസ്ലം പാനൂരിനു ഊഷ്മളമായ യാത്ര യായപ്പ് നൽകി. കെ കെ എം എ ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ മുഖ്‌താർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ്‌ ഖാലിദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്ത വീഥിയിൽ പ്രസ്ഥാനത്തിന് വേണ്ടി വ്യക്തി മുദ്ര പതി പ്പിച്ചഒരു നല്ല സംഘടകൻ ആയിരുന്നു അസ്‌ലം പാനൂർ. കുവൈറ്റിൽ പതിനേഴു വർഷം പിന്നിട്ട അദ്ദേഹത്തിന്റെ സാന്നിധ്യം സംഘടനക്കു എപ്പോഴും ഊർജ്ജമായിരുന്നു. യോഗം അഭി പറയപ്പെട്ടു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

കെ കെ എം എ കേന്ദ്ര നേതാക്കളായ കെ എച്ച് മുഹമ്മദ് കുഞ്ഞി,അബ്ദുൽ കലാം മൗലവി, സോണൽ ലീഡർമാരായ സിദ്ദീഖ് ചെർപ്പുളശ്ശേരി, ഷെമീർ, ബ്രാഞ്ച് ലീഡർമാരായ സലീം രാവുത്തർ, അൻസാരി, സലീം പി, ഷഫീഖ് കണ്ണൂർ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ജലീബ് ബ്രാഞ്ച് ന്റെ ഉപഹാരം പ്രസിഡന്റ് ഖാലിദ് മൗലവി അദ്ദേഹത്തിന് കൈമാറി. കബീർ കക്കാട്ടിൽ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് വിമാനത്താവളത്തിൽ 36-ാമത് ഔട്ട്ലെറ്റ് തുറന്നു !

Published

on

കുവൈറ്റ് സിറ്റി : ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ – ഒന്നിൽ അതിൻ്റെ 36-ാമത് ഉപഭോക്തൃ ഇടപഴകൽ കേന്ദ്രം ഇന്ന് തുറന്നു. ക്രോസ്-ബോർഡർ പേയ്‌മെൻ്റുകളിലും വിദേശ കറൻസി എക്‌സ്‌ചേഞ്ചിലും രാജ്യത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ്, കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1-ൽ കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഔട്ട്ലെറ്റ് തുറന്നിട്ടുള്ളത്.
ലുലു എക്സ്ചേഞ്ച് കുവൈറ്റ് ജി എം ശ്രീ രാജേഷ് രംഗ്രേ യുടെയും മറ്റ് മുതിർന്നഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ലുലു സിഒഒ ശ്രീ നാരായൺ പ്രധാൻ ആണ് പുതിയ എൻഗേജ്‌മെൻ്റ് സെൻ്റർ ഉദ്ഘാടനം ചെയ്തത്.

ഞങ്ങളുടെ ഉപഭോക്താക്ക ളുടെ സൗകര്യാർത്ഥമാണ് ഈ പുതിയ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രംതുറാക്കുന്നതെന്നു പരിപാടിയിൽ സംസാരിക്കവെ നാരായൺ പ്രദാൻ പറഞ്ഞു. തടസ്സങ്ങളില്ലാത്ത സേവന വിതരണത്തിനും ഡിജിറ്റൽ പേയ്‌മെൻ്റുകളിലെ നവീകരണത്തിനുമുള്ള ലുലു ഏക് ചേഞ്ച് ന്റെ പ്രതിബദ്ധതഅടിവരയിടുന്ന താണ് തന്ത്രപ്രധാനമായ ഈ കേന്ദ്രം . “കുവൈറ്റ് ഞങ്ങളുടെ ഒരു പ്രധാന വിപണിയായി തുടരുന്നു. തുടർച്ചയായ പിന്തുണയ്‌ക്ക് ഞങ്ങളുടെ ഉപഭോക്താക്കളോടും പങ്കാളികളോടും ഞങ്ങൾ നന്ദിയുള്ളവരാണ്. അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ ഭാവി കേന്ദ്രീകൃത പേയ്‌മെൻ്റ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് അതിൻ്റെ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രങ്ങളുടെയും മൊബൈൽ പേയ്‌മെൻ്റ് ആപ്ലിക്കേഷനായ ലുലു മണിയിലൂടെയും സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങൾ നൽകി വരുന്നു.

Continue Reading

Featured