Kerala
ആഭ്യന്തരവകുപ്പ് നാഥനില്ല കളരി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം വർദ്ധിക്കുമ്പോൾ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പൊലെയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആലുവയിൽ 8 വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്കാട്ടാക്കടയിൽ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ ആശങ്കയിലാക്കി.സംസ്ഥാനത്ത് പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തണം.ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണം.ഇക്കാര്യം എസ്പി യോട് സംസാരിക്കും .കുട്ടിയുടെ മാതാപിതാക്കളെ കണ്ടു, കുട്ടിയെ കണ്ടില്ല.ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റം പറയാൻ കഴിയില്ല. അവർ നമുക്ക് വേണ്ടി ജോലി ചെയ്യാൻ വന്നവരാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ല അതുകൊണ്ടാണ് ഡിജിപിയോട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കടയിൽ നടന്നത് പൈശാചികമായ സംഭവമാണ്. പ്രതിയെ ഇനിയും പിടികൂടാൻ ആവാത്തത് പോലീസിന്റെ അനാസ്ഥയാണ്.നിയമസഭ കയ്യാങ്കളി കേസ്. കേസ് അട്ടിമറിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു.നടന്നതൊക്കെ ജനങ്ങൾ നേരിട്ട് കണ്ടതാണ്.പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം. സർക്കാരിനെതിരായ വിധിയെഴുത്താണെന്നും ചെന്നിത്തല പറഞ്ഞു.
Kerala
ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തിൽ 13ന് പൊതുഅവധി
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു.ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
Kerala
ബിജെപി-സിപിഎം ബാന്ധവം തുറന്നുകാട്ടി കൊടകര മാജിക്
പാലക്കാട്: അർദ്ധരാത്രിയുടെ മറവിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ സിപിഎം-ബിജെപി തിരക്കഥയിൽ തയ്യാറാക്കിയ റെയ്ഡ് നാടകത്തിന്റെ അജണ്ട തുറന്നുകാട്ടി ‘കൊടകര മാജിക്’. പാലക്കാട് കോട്ടമൈതാനിയിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മാജിക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ചെർപ്പുളശ്ശേരി മുസ്തഫയാണ് മാജിക് അവതരിപ്പിച്ചത്. നീലനിറത്തിലുള്ള ട്രോളി ബാഗ് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു മാജിക് അവതരണം. ചുവപ്പും കാവിയും നിറത്തിലുള്ള തുണികൾ ഒരുമിച്ച് ട്രോളിയിലേക്ക് ഇട്ടശേഷം രണ്ടുംകൂടി ഒന്നായി മാറുന്ന തരത്തിലുള്ള മാജിക് അവതരണമാണ് നടത്തിയത്. യുഡിവൈഎഫ് ജില്ലാ ചെയർമാൻ കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, നേതാക്കളായ അബ്ദുൽ റഷീദ് വിപി, പി റംഷാദ്, ഗഫൂർ കോൽകളത്തിൽ, സി വിഷ്ണു, ഷഫീക്ക് അത്തിക്കോട്, എസ് ശരത്,ജിതേഷ് നാരായണൻ, നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ സംസാരിച്ചു.
Featured
പ്രിയങ്ക ഗാന്ധിക്ക് വോട്ടുതേടി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്; നാളെ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് വയനാട്ടിൽ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും.
ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡൻ്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടന്ന പ്രതിഷേധത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സിൽ ഫൈനലിലേക്ക് യോഗ്യത നേടി മെഡൽ ഉറപ്പിച്ചുവെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. 2024ൽ കർഷക പ്രതിഷേധത്തെ പിന്തുണച്ചു. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് എം.എൽ.എയായി.
നാളെ രാവിലെ പത്തിന് മാനന്തവാടി നിയോജക മണ്ഡലത്തിലേയും മൂന്നിന് ബത്തേരി നിയോജക മണ്ഡലത്തിലേയും അഞ്ചിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലേയും വിവിധ കുടുംബ യോഗങ്ങളിലാണ് വിനേഷ് ഫോഗട്ട് പങ്കെടുക്കുക. ഒൻപതാം തീയതി മറ്റുള്ള നിയോജകമണ്ഡലങ്ങളിൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login