Connect with us
48 birthday
top banner (1)

Kerala

ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം

Avatar

Published

on

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം.മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി പരിചയ സമ്പത്തില്ലാത്ത മന്ത്രിമാര്‍ ഭാരമായിമാറി.
മന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കള്‍ക്ക് കീഴ്‌പ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള മാര്‍ കൂറിലോസിന്റെ വിമര്‍ശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.
എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണങ്ങള്‍ തിരിച്ചടിയായി.മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

‘താങ്ങി’ നിർത്തുന്നവർക്ക് താങ്ങായി കേന്ദ്ര ബജറ്റ്, ബീഹാറിനും ആന്ധ്രയ്ക്ക് വാരിക്കോരി നൽകി

ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി- കെപിസിസി പ്രസിഡന്റ്

Published

on

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ വീണ്ടും കേരളത്തിന് അവഗണന. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യബജറ്റില്‍ കേരളത്തിന് പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താങ്ങി നിർത്തുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും വേണ്ടി വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ബജറ്റിൽ ഒരു പദ്ധതിപോലും പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ കോൺഗ്രസ്‌ എംപിമാർ രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം പോലും ഉണ്ടാകാത്തത് കേരളത്തിന് നിരാശ സമ്മാനിച്ചു. ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വിമർശിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെയും മാത്രം ആശ്രയിച്ച്‌ നില്‍ക്കുന്ന സർക്കാർ ആണിതെന്ന ആരോപണത്തെ കൂടുതല്‍ സാധൂകരിക്കുന്ന ബജറ്റാണിതെന്നും പ്രേമചന്ദ്രൻ എംപി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ് ബജറ്റിന് പിന്നിലെന്നാണ് പ്രേമചന്ദ്രന്റെ ആക്ഷേപം.

Advertisement
inner ad

അതേസമയം കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ കൊണ്ടും സംസ്ഥാനത്തിന് യാതൊരു ഗുണവും ഇല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കേരളത്തില്‍ വികസനം വരണമെങ്കില്‍ ഒരു നിതീഷ് കുമാറോ, നായിഡുവോ വേണം. മറിച്ച്‌ സുരേഷ് ഗോപിക്കോ ജോർജ് കുര്യനോ ഒന്നും കഴിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. രണ്ട് ഘടകകക്ഷികളുടെ പിന്തുണ കിട്ടാൻ വേണ്ടി മാത്രമുളള ബജറ്റെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. ബിഹാറിനെയും ആന്ധ്രയെയും മാത്രമാണ് ബജറ്റില്‍ പരിഗണിച്ചത്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കേന്ദ്രം അവഗണിച്ചവെന്നും ഹൈബി കുറ്റപ്പെടുത്തി.

ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറമ്പില്‍ എംപി പരിഹസിച്ചു. ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. സർക്കാർ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എൻഡിഎ സർക്കാർ നടത്തുന്നത്. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂള്‍ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റി. കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങള്‍ ബജറ്റില്‍ ഇല്ല. ഇൻസെന്റീവ്സ് മാത്രം പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പില്‍ വിമർശിച്ചു.

Advertisement
inner ad

ആന്ധ്രാപ്രദേശിനും ബിഹാറിനും വേണ്ടിയുള്ള ബജറ്റെന്ന് ബെന്നി ബഹ്നാൻ എംപിയും പരിഹസിച്ചു. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് ഉറപ്പിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ആന്ധ്രയ്ക്ക് കൊടുക്കേണ്ട വിഹിതം പത്ത് വർഷത്തിന് ശേഷമാണ് കൊടുക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയുടെ നിലനില്‍പ്പിനായുള്ള ബജറ്റാണിത്. കേരളത്തിന്റെ ടൂറിസം മേഖലയെ പരിഗണിച്ചില്ല. തീർത്ഥാടന ടൂറിസത്തിന് മറ്റു ചില മുഖവും അജണ്ടയും കൊടുക്കുന്നുവെന്നും ബെന്നി ബെഹ്നാൻ കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

Kerala

കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്; പവന് 2000 രൂപയുടെ ഇടിവ്

Published

on

തിരുവനന്തപുരം: സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ബജറ്റിൽ കുറച്ചതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് പിന്നാലെ സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിലാണ് ഇത് പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. പുതുക്കിയ വില അനുസരിച്ച് 22 കാരറ്റ് വരുന്ന ഒരു പവൻ സ്വർണത്തിന്റെ വില 51,960 രൂപയാണ്.

Continue Reading

Kerala

തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

Published

on

തൃശ്ശൂർ: വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തീ പിടിച്ചത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. എച്ച്. പിയുടെ ഏജൻസിയാണ് ഇത്.

Advertisement
inner ad

പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആരോ സിഗരറ്റ് വലിച്ച് കുറ്റി വെള്ളത്തിൽ എറിഞ്ഞതിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.

വെള്ളത്തിലെ പെട്രോളിന് തീപ്പിടിച്ച് പമ്പിലേക്ക് എത്തുകയായിരുന്നു. വളരെ പെട്ടെന്ന് അണക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽ എത്തിയ ടാങ്കറിൻ്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു തീപ്പിടിത്തം. എന്നാൽ, ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പിൽനിന്ന് മാറ്റി ദുരന്തം ഒഴിവാക്കി. വാതക ഇന്ധന പമ്പും ഇവിടെയുണ്ട്.

Advertisement
inner ad

വാഴക്കോട് വലിയപറമ്പിൽ നൗഷാദിൻ്റെ പച്ചക്കറിക്കടയിലെ പച്ചക്കറി തീപ്പിടിത്തത്തിൽ നശിച്ചിട്ടുണ്ട്. പമ്പിലേക്ക് പടർന്ന തീ വാൽവുകൾക്ക് മുകളിലൂടെയും കത്തി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചതിനാൽ പ്രധാനടാങ്കുകളിലേക്ക് പടർന്നില്ല.

Advertisement
inner ad
Continue Reading

Featured