കാണാതായതു തിരുവാഭരണം തന്നെ, പകരം വച്ചതില്‍ മുത്തുകള്‍ കുറവ്

കോട്ടയം: ഏറ്റുമാനൂല്‍ മഹാദേവര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലൊന്ന് കാണാതായെന്നു പോലീസ്. തന്നെയുമല്ല, കമ്ടെടുത്ത രുദ്രാക്ഷ മാലയില്‍ ഒന്‍പതു മുത്തുകളുടെ കുറവുണ്ട്. ഇത് കഷ്ടിച്ചു മൂന്നു വര്‍ഷം മാത്രം പഴക്കമുള്ളതാണെന്നും പോലീസ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള യഥാര്‍ഥ രുദ്രാക്ഷ മാല കാണാനുമില്ല.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു.

നിലവിലുള്ള 72 മുത്തുള്ള മാല പകരം വച്ചതാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായി പോലീസ്. വിവാദം ഉണ്ടായതിനു ശേഷമാണ് ഈ മാല റജിസ്റ്ററിൽ ചേർത്തതെന്നാണു കരുതുന്നത്. ഏറ്റുമാനൂർ സിഐ സി.ആർ. രാജേഷ് കുമാർ ഇന്നു ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ മാലയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ല. പകരം മാല വയ്ക്കാനുണ്ടായ സാഹചര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts

Leave a Comment