Connect with us
48 birthday
top banner (1)

Kuwait

ഖുർആനിനെ ഹൃദയത്തിൽ ഏറ്റുവാങ്ങുക : ഉസ്‌താദ്‌ ബഷീർ മുഹ്‌യുദ്ധീൻ !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: വിശുദ്ധ ഖുർആനിന്റെ സാരാംശങ്ങളും അധ്യാപനങ്ങളും ഹൃദയത്തിൽ ഏറ്റുവാങ്ങുവാൻ തയാറാകുമ്പോ ഴാണ് ഖുർആൻ വിളക്കും വെളിച്ചവുമാകുന്നതെന്ന് ഉസ്‌താദ്‌ ബഷീർ മുഹ്‌യുദ്ധീൻ പറഞ്ഞു. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ ഖുർആൻ വിളക്കും വെളിച്ചവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുർആൻ ഇറങ്ങിയതും അവതരിപ്പി ക്കപ്പെട്ടതും മനുഷ്യ ഹൃദയങ്ങളിലേക്കാണ്. ഖുർആനിനെക്കുറിച്ചുള്ള മനോഘടനയിൽ മാറ്റം വരുത്താതെ ഖുർആൻ അനുഭവിക്കാൻ കഴിയില്ല. ഖുർആൻ കാതിലും നാവിലും ഒതുങ്ങിനിൽക്കാതെ മനുഷ്യ ഹൃദയങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലണം. ഖുർആൻ അധ്യാപനങ്ങൾ ജീവിതത്തിന് വഴികാണിക്കുന്ന തലത്തിലേക്ക് ഉയർന്നുവരുമ്പോൾ മാത്രമാണ് ഖുർആൻ പഠനം സമ്പൂർണമാകുന്നത്. ജംഇയ്യത്തുൽ വറത്തിൽ അന്നജാത്തുൽ ഖൈരിയ്യ മാനേജർ ശൈഖ് മുസ്‌തഫ അറഫ പ്രഭാഷണം നടത്തി.

സമ്മേളനത്തിന്റെ ഭാഗമായി പ്രത്യേകം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സെഷനിൽ ചോരയിൽ കുതിർന്ന ഫലസ്‌തീൻ എന്ന വിഷയത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി പ്രഭാഷണം നടത്തി. വിശ്വാസത്തിന്റെ കരുത്തിൽ വിമോചനത്തിന്റെ വീറുറ്റ ഗാഥകൾ രചിക്കുന്ന വളർന്നുവരുന്ന ധീരൻമാരായ ബാലിക ബാലൻമാരാണ് ഇസ്രയേലിന്റെ പേടിസ്വപ്നം. നൊമ്പരമുണർത്തുന്ന ഹൃദയ ഭേദകമായ രംഗങ്ങളാണ് ഗസയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഖുദ്‌സിന്റെ മോചനത്തിന് വേണ്ടി പ്രതിരോധം തീർത്ത് ഹമാസ് നടത്തുന്ന പോരാട്ടം നിരപരാധികളുടെ ചോര ചിന്തി അന്യായത്തിലൂടെയും അതിക്രമത്തിലൂടെയും കെട്ടിപ്പൊക്കിയ ഇസ്രയേലിന്റെ അന്ത്യം അധികം വൈകാതെ സംഭവിക്കുമെന്ന് ചരിത്ര വസ്‌തുതകളുടെ പിൻബലത്തിൽ അദ്ദേഹം പറഞ്ഞു. ഫലസ്‌തീൻ ഓർഗനൈസേഷൻ പ്രസിഡണ്ട് ത്വാലിബ് മുസല്ലം ഫലസ്തീനിനെക്കുറിച്ചും അവിടത്തെ സമകാലിക സംഭവങ്ങളെക്കുറിച്ചും പ്രസംഗിച്ചു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാവരും ഫലസ്‌തീൻ ഷാളുകൾ അണിഞ്ഞുകൊണ്ടാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഫലസ്‌തീൻ കവിത എം കെ ഗഫൂർ ആലപിച്ചു.

Advertisement
inner ad

മസ്‌ജിദുൽ കബീർ റോയൽ ടെന്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി.പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ, ട്രഷറർ എൻ പി അബ്‌ദുൾ റസാഖ്, അൻവർ സഈദ്, ഡോക്‌ടർ അമീർ അഹ്‌മദ്‌, ഐവ പ്രസിഡണ്ട് മെഹ്ബൂബ അനീസ്, ജനറൽ സെക്രട്ടറി ദൗലത്ത് ഇഖ്ബാൽ, യൂത്ത് ഇന്ത്യ പ്രസിഡണ്ട് മെഹ്‌നാസ്‌ മുസ്‌തഫ, ജനറൽ സെക്രട്ടറി സിജിൽ ഖാൻ എന്നിവരും വിവിധ ഘടനാ നേതാക്കളും പൗര പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അനീസ് അബ്ദുസ്സലാം ഖുർആൻ പാരായണം നടത്തി. കൺവീനർ നിയാസ് ഇസ്‌ലാഹി നന്ദിപ്രകടനം നടത്തി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

വയനാട് അസ്സിസിയേഷൻ അർദ്ധവാർഷിക പൊതുയോഗം

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ അർദ്ധവാർഷിക പൊതുയോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേർന്നു. മംഗഫ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മെനീഷ് വാസ് അർദ്ധ വാർഷിക പ്രവർത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ അർദ്ധവാർഷിക വരവ് ചിലവ് കണക്കുക ലും അവതരണവും ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്‌ക്കര വിതരണവും നടന്നു.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിവിധ പ്ലാനുകളെ കുറിച് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന സ്വപ്നഗേഹം ഭവനപദ്ധതിയുടെ വിവരങ്ങൾ പ്രസിഡന്റ് അംഗങ്ങൾക്കായി വിശദീകരിക്കുകയും ഈ വർഷത്തെ ഭവനത്തിന് അർഹരായവരെ തിരഞ്ഞെടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജിജിൽ മാത്യു നേതൃത്വം നൽകിയ യോഗം വരുന്ന 6 മാസകാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി അവസാനിച്ചു.

Continue Reading

Kuwait

അസ്‌ലം പാനൂരിന് കെ.കെ.എം.എ ജലീബ്ബ് ബ്രാഞ്ച് യാത്രയയിപ്പ് നൽകി

Published

on


കുവൈത്ത് സിറ്റി : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ജലീബ് ബ്രാഞ്ച് റിലീഫ് വൈസ് പ്രസിഡന്റ് അസ്ലം പാനൂരിനു ഊഷ്മളമായ യാത്ര യായപ്പ് നൽകി. കെ കെ എം എ ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ മുഖ്‌താർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ്‌ ഖാലിദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്ത വീഥിയിൽ പ്രസ്ഥാനത്തിന് വേണ്ടി വ്യക്തി മുദ്ര പതി പ്പിച്ചഒരു നല്ല സംഘടകൻ ആയിരുന്നു അസ്‌ലം പാനൂർ. കുവൈറ്റിൽ പതിനേഴു വർഷം പിന്നിട്ട അദ്ദേഹത്തിന്റെ സാന്നിധ്യം സംഘടനക്കു എപ്പോഴും ഊർജ്ജമായിരുന്നു. യോഗം അഭി പറയപ്പെട്ടു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

കെ കെ എം എ കേന്ദ്ര നേതാക്കളായ കെ എച്ച് മുഹമ്മദ് കുഞ്ഞി,അബ്ദുൽ കലാം മൗലവി, സോണൽ ലീഡർമാരായ സിദ്ദീഖ് ചെർപ്പുളശ്ശേരി, ഷെമീർ, ബ്രാഞ്ച് ലീഡർമാരായ സലീം രാവുത്തർ, അൻസാരി, സലീം പി, ഷഫീഖ് കണ്ണൂർ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ജലീബ് ബ്രാഞ്ച് ന്റെ ഉപഹാരം പ്രസിഡന്റ് ഖാലിദ് മൗലവി അദ്ദേഹത്തിന് കൈമാറി. കബീർ കക്കാട്ടിൽ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് വിമാനത്താവളത്തിൽ 36-ാമത് ഔട്ട്ലെറ്റ് തുറന്നു !

Published

on

കുവൈറ്റ് സിറ്റി : ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ – ഒന്നിൽ അതിൻ്റെ 36-ാമത് ഉപഭോക്തൃ ഇടപഴകൽ കേന്ദ്രം ഇന്ന് തുറന്നു. ക്രോസ്-ബോർഡർ പേയ്‌മെൻ്റുകളിലും വിദേശ കറൻസി എക്‌സ്‌ചേഞ്ചിലും രാജ്യത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ്, കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1-ൽ കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഔട്ട്ലെറ്റ് തുറന്നിട്ടുള്ളത്.
ലുലു എക്സ്ചേഞ്ച് കുവൈറ്റ് ജി എം ശ്രീ രാജേഷ് രംഗ്രേ യുടെയും മറ്റ് മുതിർന്നഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ലുലു സിഒഒ ശ്രീ നാരായൺ പ്രധാൻ ആണ് പുതിയ എൻഗേജ്‌മെൻ്റ് സെൻ്റർ ഉദ്ഘാടനം ചെയ്തത്.

ഞങ്ങളുടെ ഉപഭോക്താക്ക ളുടെ സൗകര്യാർത്ഥമാണ് ഈ പുതിയ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രംതുറാക്കുന്നതെന്നു പരിപാടിയിൽ സംസാരിക്കവെ നാരായൺ പ്രദാൻ പറഞ്ഞു. തടസ്സങ്ങളില്ലാത്ത സേവന വിതരണത്തിനും ഡിജിറ്റൽ പേയ്‌മെൻ്റുകളിലെ നവീകരണത്തിനുമുള്ള ലുലു ഏക് ചേഞ്ച് ന്റെ പ്രതിബദ്ധതഅടിവരയിടുന്ന താണ് തന്ത്രപ്രധാനമായ ഈ കേന്ദ്രം . “കുവൈറ്റ് ഞങ്ങളുടെ ഒരു പ്രധാന വിപണിയായി തുടരുന്നു. തുടർച്ചയായ പിന്തുണയ്‌ക്ക് ഞങ്ങളുടെ ഉപഭോക്താക്കളോടും പങ്കാളികളോടും ഞങ്ങൾ നന്ദിയുള്ളവരാണ്. അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ ഭാവി കേന്ദ്രീകൃത പേയ്‌മെൻ്റ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് അതിൻ്റെ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രങ്ങളുടെയും മൊബൈൽ പേയ്‌മെൻ്റ് ആപ്ലിക്കേഷനായ ലുലു മണിയിലൂടെയും സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങൾ നൽകി വരുന്നു.

Continue Reading

Featured