‘ഹോളി ഫാദർ’ അണിയറയിൽ ഒരുങ്ങുന്നു

അമേരിക്കൻ മലയാളിയായ രാജു തോട്ടം,മറീന മൈക്കിൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദൃശ്യ മാധ്യമ പ്രവർത്തന രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹോളി ഫാദർ’.

ഭരതം ആർട്ട്സിന്റെ ബാനറിൽ ആമി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു,സുനിൽ സുഖദ,പ്രകാശ് പയ്യാനക്കൽ, സംവിധായകരായ പ്രിയനന്ദനൻ, ജോഷി മാത്യു, തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ,ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് “ഹോളി ഫാദർ ” എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്.

രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ-ബെവിൻ സാം,പ്രൊഡക്ഷൻ കൺട്രോളർ-എസ് കെ സുനിൽ,കല-കിഷോർ, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-കൺസി സിബി,സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ-അനിൽ മേടയിൽ,ജിജേഷ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment