Alappuzha
ആലപ്പുഴയിലും എറണാകുളത്തും എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി; കാസർകോട്ട് സ്കൂളുകൾക്ക്
കൊച്ചി: കനത്ത മഴ തുടരവേ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണു കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിലും എറണാകുളത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർകോട്ട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു അവധി.
ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്കു മാറ്റമില്ല.
എറണാകുളം ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
കാസർകോട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ കെ. ഇമ്പ ശേഖർ അറിയിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.
Alappuzha
തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.
Alappuzha
വൈദ്യുതി നിരക്ക് വർധന; പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി
പുന്നപ്ര: വൈദ്യുതി നിരക്ക് കൂട്ടിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം, എസ്. ഗോപകുമാർ, ശ്രീജാ സന്തോഷ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൽ ഹാദി ഹസൻ,മജീദ് കാളുതറ, ആർ. ശെൽവരാജൻ, പി.രങ്കനാഥൻ, വർണം മോഹനൻ, സാബു, അജിത വാളൻപറമ്പിൽ, നൗഷാദ് അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നല്കി.
Alappuzha
കളർകോട് വാഹനാപകടം; ആൽവിന് കണ്ണീരോടെ വിട
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആൽവിന്റെ മൃതദേഹം സംസ്‌കരിച്ചു. തലവടിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു. ആല്‍വിന്‍ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്തിമോപചാരം അർപ്പിച്ചു. ആൽവിന്റെ സുഹൃത്തുക്കളും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽവിൻ മരിച്ചത്. അപകടത്തിൽ ആൽവിൻ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. ചികിത്സയിലുള്ള നാല് വിദ്യാർഥികൾ അപകടനില തരണം ചെയ്തതായി മെഡിക്കൽ ബോർഡ്.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login