Connect with us
Your paragraph text

Kerala

പാലക്കാട്‌ ജില്ലയിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണികണ്ഠൻ കെ പേരലി

Published

on

പാലക്കാട്‌ : മഴതുടരുന്നതിനാലും നാളെ അതി തീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ജില്ലാകലക്ടർ മൃൺമയി ജോഷി അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഉമ്മൻ ചാണ്ടിയെ ബം​ഗളൂരുവിലേക്കു മാറ്റും,
എയർ ആംബുലൻസ് ഏർപ്പാടാക്കും

Published

on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടൻ വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിംസ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ പനിയും ചുമയും ശ്വാസതടസവും മാറിയാൽ തുടർ ചികിത്സയ്ക്കായി ബെംഗളൂരിവിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് സജീവമാക്കിയിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ ഇതു വേണ്ടി വരുമെന്നാണ് സൂചന.
എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുക അതേസമയം നേരത്തെ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിദഗ്ധരെ ഉഘപ്പെടുത്തി ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. നിംസിലെ ഡോക്റ്റർമാരുമായി ഈ വി​ദ​ഗ്ധ സംഘം ആശയ വിനിമയം നടത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടു. ആശുപത്രി അധികൃതരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.

Continue Reading

Kerala

മദ്യലഹരിയിൽ അച്ഛനും മകനും ഏറ്റുമുട്ടി, കമ്പിവടി കൊണ്ട് അടിയേറ്റ് അച്ഛൻ മരിച്ചു

Published

on

കോട്ടയം: മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടിലിനൊടുവിലായിരുന്നു കൊലപാതകം. കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിയായ ജോസഫ് എന്ന അറുപത്തിയൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ടുകാരനായ മകൻ ജോൺ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടി. കൈയിലുണ്ടായിരുന്ന റബർ കമ്പുപയോഗിച്ച് അച്ഛൻ മകനെ ആദ്യം അടിച്ചു. പ്രതിരോധിക്കാനായി കമ്പിവടി കൊണ്ട് താൻ തിരിച്ചടിക്കുകയായിരുന്നെന്നാണ് അറസ്റ്റിലായ മകൻ പൊലീസിന് നൽകിയ മൊഴി.

ബോധരഹിതനായി വീട്ടിൽ കിടന്ന ജോസഫിനെ ഉപേക്ഷിച്ച് വീടിന് പുറത്താണ് കഴിഞ്ഞ രാത്രി ജോൺ പോൾ കിടന്നത്. ഇന്നു രാവിലെ എത്തിയപ്പോൾ അച്ഛന് അനക്കമില്ലാതെ കിടന്നതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ ജോൺ പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് അനുമാനം. അച്ഛൻറെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ പ്രതിരോധത്തിനിടെയുണ്ടായ കൈയബദ്ധമെന്നാണ് മകൻ പൊലീസിന് നൽകിയ മൊഴി.
മുമ്പ് മകൻറെ മുഖത്ത് ജോസഫ് ആസിഡ് ഒഴിച്ചത് ഉൾപ്പെടെയുളള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kerala

അശ്ലീല സൈറ്റിൽ ഫോട്ടോ: ഒത്തുതീർക്കാൻ ശ്രമിച്ച
എസ്എച്ച് ഒയ്ക്കെതിരേ യുവതിയുടെ പരാതി

Published

on

തിരുവനന്തപുരം: അശ്ലീല സൈറ്റിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കാട്ടാക്കട എസ്എച്ച്ഒക്കെതിരെ ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പോലീസ് ഹെഡ് കോർട്ടേഴ്സ് സ്പെഷ്യൽ സെൽ എസ്പിക്ക് ഡി.ജി.പി നിർദേശം നൽകി.
പരാതി നൽകി അഞ്ചുദിവസത്തിനുശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ എസ്.എച്ച്.ഒ, കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെ നിർബന്ധിച്ചെന്നാണ് പരാതി.
ഇതിനിടെ ഒന്നാം തീയതി നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് ഇന്നലെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും മെസേജുകൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.
ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി. സംശയമുള്ള ആളിൻ്റെ പേരും ഫോൺ നമ്പരുമടക്കമാണ് പരാതി നൽകിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറാം തീയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തിയ ശേഷം പരാതി ഒത്തുതീർക്കാൻ നിർബന്ധിക്കുകയായിരുന്നു. അതിന് തയാറല്ലെന്ന് അറിയിച്ച യുവതി തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.

Continue Reading

Featured