Connect with us
48 birthday
top banner (1)

Kerala

കനത്ത മഴ തുടരുന്നു: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

Avatar

Published

on

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല.

പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും ആലപ്പുഴയിൽ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Advertisement
inner ad

ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ജൂലൈ 6) കലക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കു മാറ്റമില്ല.

Advertisement
inner ad

പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

Advertisement
inner ad

കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

Advertisement
inner ad

ജില്ലയിൽ തീവ്ര മഴയുള്ളതിനാലും വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (06-07-2023) അവധി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) ജൂലൈ ആറ് വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വിദ്യാർഥികളെ മഴക്കെടുതിയിൽനിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതാണും കലക്ടറുടെ അറിയിപ്പിൽ പറയുന്നു. ജൂലൈ ആറിന് നടത്താനിരുന്ന സർവകലാശാല / പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Advertisement
inner ad

ജില്ലയിൽ പൊന്നാനി താലൂക്കിലെ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി. സർവകലാശാല, പിഎസ്‌സി പരീക്ഷകൾക്കു മാറ്റമില്ല.

തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാംപുകളും മല്ലപ്പള്ളിയിൽ 10 ദുരിതാശ്വാസ ക്യാംപുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്നതിനാൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കു മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Advertisement
inner ad

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എന്ന നിലയ്ക്ക് ജൂലൈ 6ന് കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്കു മാറ്റമില്ല. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

Advertisement
inner ad

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured