ചരിത്രം തിരുത്തി വനിതകൾ ; ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിനു യോഗ്യത നേടി വനിതാ ഹോക്കി ടീം

അജു എം ജേക്കബ്

ടോക്കിയോ : ചരിത്രം തിരുത്തി വനിതാ ഹോക്കിയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സെമി ഫൈനലിനു യോഗ്യത നേടി. ലോകനാലാം നമ്പർ ടീം ഓസ്ട്രേലിയയെ (1-0 ) തോൽപ്പിച്ചാണ് റാങ്കിങ്ൽ പത്താം സ്ഥാനക്കാരയ ഇന്ത്യൻ വനിതകൾ സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.

കളിയുടെ 22ആം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യക്കായി വിജയഗോൾ നേടിയത്. 1980ലാണ് വനിതാ ഹോക്കി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത്.1980,2016,2021 ഒളിമ്പിക്സുകളിൽ ഒളിമ്പിക്സ് വനിതാ വനിതാ ഹോക്കിക്ക് യോഗ്യത നേടിയെങ്കിലും ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഒളിമ്പിക്സ് സെമിഫൈനലിൽ കടക്കുന്നത്. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടന്ന 1980 ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകൾ നാലാം സ്ഥാനം നേടിയിരുന്നു.
ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ ജർമനിയെ തോൽപ്പിച്ച അർജന്റീനയായിരിക്കും ഇന്ത്യയുടെ സെമിയെ എതിരാളികൾ.

Related posts

Leave a Comment